Friday , 16 November 2018
News Updates

നടയടക്കുമെന്ന തന്ത്രിയുടെ നിലപാട് തന്റെ ഉറപ്പിന്റെ പിന്‍ബലത്തില്‍; വെളിപ്പെടുത്തലുമായി ശ്രീധരന്‍പിള്ള

കൊച്ചി: യുവതികള്‍ പ്രവേശിച്ചാല്‍ ശബരിമല നടയടക്കുമെന്ന് തന്ത്രിയുടെ നിലപാട് തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. യുവമോര്‍ച്ചയുടെ കോഴിക്കോട്ടു വെച്ച് നടന്ന യോഗത്തിലാണ് പിള്ളയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ ശബ്ദരേഖ പുറത്തു വന്നു. തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേ എന്നു ചോദിച്ചുവെന്നും പിള്ള പറയുന്നു.

എന്നാല്‍ താനടക്കം പതിനായിരങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് താന്‍ പറഞ്ഞുവെന്നും ആ ഉറപ്പിലാണ് തന്ത്രി തീരുമാനമെടുത്തതെന്നും ശബ്ദരേഖയില്‍ പിള്ള വ്യക്തമാക്കുന്നുണ്ട്. ബിജെപി മുന്നോട്ടു വെച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും ശബരിമല വിഷയത്തില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പദ്ധതിയാണ് നടന്നതെന്നും പിള്ള പറഞ്ഞു. ഇതൊരു സമസ്യയാണ്. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണ്ണാവസരമാണ് ഇതെന്നും പിള്ള പറഞ്ഞു.

പൊലീസിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയത് ന്ത്രിയുടെ നടയടക്കുമെന്ന നിലപാടായിരുന്നെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു. ശബരിമല വിധി സംബന്ധിച്ചുണ്ടായ അതിക്രമങ്ങളും പ്രതിഷേധങ്ങളും നടത്തിയത് ഭക്തരാണെന്നാണ് ബിജെപി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ അവകാശവാദം കള്ളമാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീധരന്‍പിള്ള നടത്തിയിരിക്കുന്നത്.

ശബ്ധരേഖ കേള്‍ക്കാം

DONT MISS