ലസിതയെ അപമാനിച്ചത് അറിയാന്‍ വൈകിയെന്ന് പോസ്റ്റ്; പി.എസ്.ശ്രീധരന്‍പിള്ളയ്ക്കും ബിജെപി അണികളുടെ പൊങ്കാല

വി. മുരളീധരന് ബിജെപി പ്രവര്ത്തകര് പൊങ്കാലയിട്ടപ്പോള് അവസരം മുതലാക്കി ലസിത പാലക്കലിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ പി.എസ്.ശ്രീധരന് പിള്ളയ്ക്കും അണികളുടെ ചീത്തവിളി. പിന്തുണ പ്രഖ്യാപിച്ച് നല്കിയ ഫെയിസ്ബുക്ക് പോസ്റ്റിലെ ആദ്യവാചകം തന്നെ പിഴച്ചപ്പോള് അണികള് കൂട്ടമായെത്തി നേതാവിന് പൊങ്കാലയര്പ്പിക്കുകയാണ്. ലസിത പാലക്കല് എന്ന സഹോദരിക്ക് ഫേസ്ബുക്കിലൂടെ ഒരു വ്യക്തിയില് നിന്നും നേരിടേണ്ടി വന്ന അപമാനം അല്പം വൈകിയാണ് എന്റെ ശ്രദ്ധയില് പെട്ടത് എന്നായിരുന്നു വാചകം.
 | 

ലസിതയെ അപമാനിച്ചത് അറിയാന്‍ വൈകിയെന്ന് പോസ്റ്റ്; പി.എസ്.ശ്രീധരന്‍പിള്ളയ്ക്കും ബിജെപി അണികളുടെ പൊങ്കാല

വി. മുരളീധരന് ബിജെപി പ്രവര്‍ത്തകര്‍ പൊങ്കാലയിട്ടപ്പോള്‍ അവസരം മുതലാക്കി ലസിത പാലക്കലിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കും അണികളുടെ ചീത്തവിളി. പിന്തുണ പ്രഖ്യാപിച്ച് നല്‍കിയ ഫെയിസ്ബുക്ക് പോസ്റ്റിലെ ആദ്യവാചകം തന്നെ പിഴച്ചപ്പോള്‍ അണികള്‍ കൂട്ടമായെത്തി നേതാവിന് പൊങ്കാലയര്‍പ്പിക്കുകയാണ്. ലസിത പാലക്കല്‍ എന്ന സഹോദരിക്ക് ഫേസ്ബുക്കിലൂടെ ഒരു വ്യക്തിയില്‍ നിന്നും നേരിടേണ്ടി വന്ന അപമാനം അല്‍പം വൈകിയാണ് എന്റെ ശ്രദ്ധയില്‍ പെട്ടത് എന്നായിരുന്നു വാചകം.

അറിഞ്ഞില്ല എന്നത് പാര്‍ട്ടിയുടെ അപചയത്തെ സൂചിപ്പിക്കുന്നു എന്നായിരുന്നു ഒരു പ്രവര്‍ത്തകന്റെ വിമര്‍ശനം. അയ്യോ പാവം! മുരളീധരന് പ്രവര്‍ത്തകര്‍ പൊങ്കാലയിടുന്നതു കണ്ടപ്പോഴെങ്കിലും ശ്രദ്ധയില്‍ പെട്ടല്ലോ സന്തോഷമായി എന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു. ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി. അല്പം വൈകി ആണ് അറിഞ്ഞത് പോലും, സ്വന്തം പ്രസ്ഥാനത്തിലെ ഒരു കൂടപിറപ്പിന് ഒരു ആവശ്യം വന്നിട്ട് ഇത്ര നാള്‍ അറിയാത്ത നിങ്ങള് നേതാവ് ആണ് എന്ന് പറഞ്ഞു നടക്കാന്‍ നാണം ഇല്ലേ എന്നിങ്ങനെ നേതാവിനുള്ള കമന്റുകള്‍ നിറയുകയാണ്.

ശ്രീധരന്‍ പിള്ളയുടെ പോസ്റ്റ് വായിക്കാം

ലസിത പാലക്കല്‍ എന്ന സഹോദരിക്ക് ഫേസ്ബുക്കിലൂടെ ഒരു വ്യക്തിയില്‍ നിന്നും നേരിടേണ്ടി വന്ന അപമാനം അല്പം വൈകിയാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതിനെതിരെ അവര്‍ നിയമപരമായി തന്നെ നടപടികള്‍ സ്വീകരിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഇതിനിതിരെ തുടര്‍ നടപടികളോ അന്വേഷണമോ നടത്താത്ത പോലീസ് നടപടി തികച്ചും അപലപനീയമാണ്. ഒരു രാഷ്ട്രീയ വിഷയമായി അല്ലാതെ ഇതിനെ ഒരു സ്ത്രീക്കെതിരെ നടത്തിയ അതിക്രമമായി കാണാന്‍ കഴിയാത്തത് ഈ സര്‍ക്കാരിന്റെ വീഴ്ച തന്നെയാണ്. ഈ വിഷയത്തില്‍ പ്രിയ സഹോദരിക്ക് തുടര്‍ നിയമ നടപടികള്‍ക്ക് ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ എന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും എന്ന് അറിയിച്ചു കൊള്ളുന്നു.

ലസിത പാലക്കൽ എന്ന സഹോദരിക്ക് ഫേസ്ബുക്കിലൂടെ ഒരു വ്യക്തിയിൽ നിന്നും നേരിടേണ്ടി വന്ന അപമാനം അല്പം വൈകിയാണ് എന്റെ ശ്രദ്ധയിൽ…

Posted by Sreedharan Pillai PS on Wednesday, June 27, 2018