ബി.ജെ.പി വിളിച്ചാല്‍ ഇനിയും ആളുകള്‍ പാര്‍ട്ടിയിലേക്ക് ഒഴുകി വരുമെന്ന് ശ്രീധരന്‍പിള്ള

മുന് കോണ്ഗ്രസ് നേതാവ് ടോം വടക്കന് ബി.ജെ.പിയിലേക്ക് ചേക്കേറിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് പി എസ് ശ്രീധരന്പിള്ള. ടോം വടക്കന്റെ ബി.ജെ.പി പ്രവേശനം ഒരു തുടക്കം മാത്രമാണ്. ബി.ജെ.പി വിളിച്ചാല് പാര്ട്ടിയിലേക്ക് ഏതു നിമിഷവും ആളുകള് തയ്യാറാണെന്നും ശ്രീധരന് പിള്ള അവകാശപ്പെട്ടു. ടോം വടക്കന്റെ കളംമാറ്റത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്നും പിള്ള വ്യക്തമാക്കി.
 | 
ബി.ജെ.പി വിളിച്ചാല്‍ ഇനിയും ആളുകള്‍ പാര്‍ട്ടിയിലേക്ക് ഒഴുകി വരുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ടോം വടക്കന്റെ ബി.ജെ.പി പ്രവേശനം ഒരു തുടക്കം മാത്രമാണ്. ബി.ജെ.പി വിളിച്ചാല്‍ പാര്‍ട്ടിയിലേക്ക് ഏതു നിമിഷവും ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. ടോം വടക്കന്റെ കളംമാറ്റത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്നും പിള്ള വ്യക്തമാക്കി.

പുല്‍വാമയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് ശരിയായിരുന്നില്ല. പട്ടാളക്കാരെ രാഹുല്‍ അഭിനന്ദിച്ചെങ്കിലും തീരുമാനമെടുത്തവരെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഒരു പാര്‍ട്ടി അധഃപതിച്ചാല്‍ അതില്‍ ഒരു പരിധിയുണ്ടെന്നും കോണ്‍ഗ്രസിനെ പരിഹസിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.

എഐസിസി സെക്രട്ടറി, കോണ്‍ഗ്രസ് മാധ്യമ വിഭാഗം കണ്‍വീനര്‍, എഐസിസി വക്താവ് തുടങ്ങി ശ്രദ്ധേയമായ ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് ടോം വടക്കന്‍. തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വടക്കന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും സീറ്റ് നല്‍കാന്‍ നേതൃത്വം തയ്യാറായില്ല. ഇത്തവണയും സീറ്റ് നല്‍കാന്‍ നേതൃത്വം തയ്യാറാകില്ലെന്ന് വ്യക്തമായതോടെയാണ് വടക്കന്‍ കൂടുമാറിയതെന്നാണ് സൂചന.