24 ന്യൂസിനെതിരായ വ്യാജപ്രചാരണം; തിരക്കഥാകൃത്തിന് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍; വീഡിയോ

പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട വാര്ത്തയില് 24 ന്യൂസ് ചാനലിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില് മറുപടിയുമായി ശ്രീകണ്ഠന് നായര്.
 | 
24 ന്യൂസിനെതിരായ വ്യാജപ്രചാരണം; തിരക്കഥാകൃത്തിന് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍; വീഡിയോ

കൊച്ചി: പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ 24 ന്യൂസ് ചാനലിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍. ചാനലില്‍ ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ഗുഡ് മോണിംഗ് ഷോയിലാണ് ചാനലിന്റെ ബ്രേക്കിംഗ് ന്യൂസ് വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെ സിനിമാ ഡയലോഗില്‍ മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തിയത്. ടെലിവിഷന്‍ സീരിയല്‍ തിരക്കഥാകൃത്തായ വിനു നാരായണനെ പേരെടുത്ത് പറഞ്ഞാണ് ശ്രീകണ്ഠന്‍ നായര്‍ വിമര്‍ശിച്ചത്

ആദ്യദിനം എത്തിയ പ്രവാസികളില്‍ മൂന്ന് വര്‍ഷം വരെ ഗര്‍ഭമുള്ള നാല് പേര്‍ എന്ന് ബ്രേക്കിംഗ് ന്യൂസില്‍ കാണിച്ചു എന്നായിരുന്നു ഫോട്ടോഷോപ്പ് ചെയ്ത ചാനലിന്റെ സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് പ്രചരിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ചാനല്‍ രംഗത്തെത്തിയിരുന്നു. പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും ചാനല്‍ അറിയിച്ചിരുന്നു.

വീഡിയോ കാണാം

വ്യാജ വീരന്മാർക്കുള്ള മറുപടി 24 ചീഫ് എഡിറ്റർ നൽകിയിട്ടുണ്ട്….

Posted by Alex Ram Mohammed on Saturday, May 9, 2020