ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

ചലച്ചിത്ര പിന്നണി ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന് അന്തരിച്ചു.
 | 
ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 44 വയസായിരുന്നു. അര്‍ബുദത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശേരിയില്‍ വെച്ച് നടക്കും.

മഹാരാജാസ് കോളേജില്‍ സഹപാഠികളായിരുന്ന ബിജു നാരായണനും ശ്രീലതയും 1998 ജനുവരി 23നാണ് വിവാഹിതരായത്. സിദ്ധാര്‍ത്ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവരാണ് മക്കള്‍.