വായന അതിരുകടന്ന ശീലമാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

വായന അതിരു കടന്ന ശീലമാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനയെ പൊളിച്ചടുക്കി സോഷ്യല് മീഡിയ. വായന അതിരുകടന്ന ശീലമായാണ് ഞാന് കാണുന്നത്. ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനേക്കാള് എത്രയോ നല്ല കാര്യങ്ങള് നമ്മുടെ ജീവിതത്തില് ചെയ്യാന് കഴിയും എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞത്.
 | 

വായന അതിരുകടന്ന ശീലമാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

വായന അതിരു കടന്ന ശീലമാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. വായന അതിരുകടന്ന ശീലമായാണ് ഞാന്‍ കാണുന്നത്. ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനേക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയും എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞത്.

വായന അതിരുകടന്ന ശീലമാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

മലയാള മനോരമ പത്രത്തിലെ വാചകമേളയില്‍ ഇത് പ്രത്യക്ഷപ്പെട്ടതോടെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും എത്തി. കുളിക്ക്യാ…പല്ലു തേക്ക്യാ തുടങ്ങിയ ‘അതിരുകടന്ന ‘ ശീലങ്ങളില്‍ നിന്നൊക്കെ മുക്തരായി കര്‍മ്മം ചെയ്യൂ മല്ലൂസ്. എന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം.  എനിക്ക് നല്ല കുറ്റബോധണ്ട്! ഇന്ന് ഞാന്‍ പോയത് ഒരു ലൈബ്രറി ഉദ്ഘാടനത്തിനാണ്. ഉദ്ഘാടനം ചെയ്യണേന് പകരം ആ ലൈബ്രറിയങ്ങ് കത്തിച്ച് കളയായിരുന്നെന്നും ദീപ പോസ്റ്റില്‍ പരിഹസിക്കുന്നു.

പുസ്തകം വായിക്കാതെ സഫീര്‍ കരീമിന് പഠിക്കണം എന്നാണ് പറഞ്ഞുവരുന്നതെന്ന് എന്‍.എസ്.മാധവന്‍ ട്രോള്‍ ചെയ്തു.

മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചില പോസ്റ്റുകള്‍ കാണാം