പറഞ്ഞത് മുഖ്യമന്ത്രിയെക്കുറിച്ചല്ല , കെ.എം മാണിയെക്കുറിച്ച് : ശ്രീശാന്ത്

കാരുണ്യയുടെ പരസ്യത്തില് നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചുണ്ടായ പ്രതികരണം മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെക്കുറിച്ചല്ലെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ധനമന്ത്രി കെ.എം. മാണിയെയാണ് താന് ഉദ്ദേശിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. വാതുപെയപ് കേസില് അറസ്റ്റിലായതിന് പിന്നാലെ താന് അഭിനയിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യം ധനകാര്യ വകുപ്പ് പിന്വലിച്ചു. മന്ത്രി കെ.എം. മാണിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ആരോപണ വിധേയനായ അദ്ദേഹത്തിന്റെ കാര്യമാണ് താന് പറഞ്ഞതെന്നും ശ്രീശാന്ത് വ്യക്തമാക്കി. വിവാദത്തിന്റെ പേരില് തന്നെ പരസ്യത്തില് നിന്ന് മാറ്റിയ കെ.എം. മാണിയുടെ കസേര എത്രനാള് ഉണ്ടാകുമെന്ന് കാണാമെന്നും ശ്രീശാന്ത് പറഞ്ഞു.
 | 
പറഞ്ഞത് മുഖ്യമന്ത്രിയെക്കുറിച്ചല്ല , കെ.എം മാണിയെക്കുറിച്ച് : ശ്രീശാന്ത്

കൊച്ചി: കാരുണ്യയുടെ പരസ്യത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചുണ്ടായ പ്രതികരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ചല്ലെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ധനമന്ത്രി കെ.എം. മാണിയെയാണ് താന്‍ ഉദ്ദേശിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. വാതുപെയപ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ താന്‍ അഭിനയിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യം ധനകാര്യ വകുപ്പ് പിന്‍വലിച്ചു. മന്ത്രി കെ.എം. മാണിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ആരോപണ വിധേയനായ അദ്ദേഹത്തിന്റെ കാര്യമാണ് താന്‍ പറഞ്ഞതെന്നും ശ്രീശാന്ത് വ്യക്തമാക്കി. വിവാദത്തിന്റെ പേരില്‍ തന്നെ പരസ്യത്തില്‍ നിന്ന് മാറ്റിയ കെ.എം. മാണിയുടെ കസേര എത്രനാള്‍ ഉണ്ടാകുമെന്ന് കാണാമെന്നും ശ്രീശാന്ത് പറഞ്ഞു.

ഇന്നലെ എറണാകുളം പ്രസ് ക്ലബില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ശ്രീശാന്ത് വിവാദ പരാമര്‍ശം നടത്തിയത്. തന്നെ മാറ്റാന്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ വിവാദത്തില്‍പ്പെട്ട മുഖ്യമന്ത്രി എത്രനാള്‍ ആ കസേരയില്‍ ഇരിക്കുമെന്ന് വരുംകാലങ്ങളില്‍ അറിയാമെന്നും ശ്രീശാന്ത് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.