ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസന്സ് സസ്പെന്ഡ് ചെയ്തു.
 | 
ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ആര്‍ടിഒ ആണ് മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. മുപ്പത് ദിവസത്തിനുള്ളില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കാനാകും.

അപകടമുണ്ടായതിന് പിന്നാലെ ശ്രീറാമിന്റെയും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. 17 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തത് വാര്‍ത്തയായ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് കരുതുന്നത്.

മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കാന്‍ വൈകിയത് സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഗതാഗത സെക്രട്ടറിയോടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വഫ ഫിറോസിന് ലൈസന്‍സ് റദ്ദാക്കുന്ന വിഷയത്തില്‍ നോട്ടീസ് അയച്ചു. തുടര്‍ച്ചയായുള്ള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചിരിക്കുന്നത്.