എസ്എസ്എല്‍സി പരീക്ഷയിലെ പരാതി; കണക്ക് പരീക്ഷ റദ്ദാക്കിയേക്കും; വിദ്യാഭ്യാസ മന്ത്രി ഉന്നതതല യോഗം വിളിച്ചു

എസ്എസ്എല്സി പരീക്ഷയേക്കുറിച്ച് ഉയര്ന്ന പരാതിയില് തീരുമാനമെടുക്കാന് വിദ്യാഭ്യാസ മന്ത്രി ഉന്നതതല യോഗം വിളിച്ചു. കണക്ക് പരീക്ഷയിലാണ് പരാതി ഉയര്ന്നത്. ചോദ്യ പേപ്പര് പകര്ത്തി എന്ന ആരോപണത്തേത്തുടര്ന്ന് പരീക്ഷ റദ്ദാക്കിയേക്കുമെന്നാണ് കരുതുന്നത്.
 | 

എസ്എസ്എല്‍സി പരീക്ഷയിലെ പരാതി; കണക്ക് പരീക്ഷ റദ്ദാക്കിയേക്കും; വിദ്യാഭ്യാസ മന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയേക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഉന്നതതല യോഗം വിളിച്ചു. കണക്ക് പരീക്ഷയിലാണ് പരാതി ഉയര്‍ന്നത്. ചോദ്യ പേപ്പര്‍ പകര്‍ത്തി എന്ന ആരോപണത്തേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയേക്കുമെന്നാണ് കരുതുന്നത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി പരീക്ഷയിലെ ചോദ്യ പേപ്പറിന് ഏറെ സാമ്യമുണ്ടെന്ന പരാതിയാണ് ഉയര്‍ന്നത്. കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച കണക്ക് പരീക്ഷയേക്കുറിച്ച് അന്വേഷണത്തിന് ഇതേത്തുടര്‍ന്ന് ഉത്തരവിട്ടിരുന്നു. പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മീഷണറാണ് അന്വേഷണം നടത്തിയത്.