ചോദ്യപ്പേപ്പറിൽ ചന്ദ്രക്കല; തന്റെ നിർദ്ദേശത്തോടെയല്ലെന്ന് അബ്ദുറബ്ബ്

തിരുവനന്തപുരം: എസ്എ്എൽസി പരീക്ഷാ ചോദ്യപേപ്പറിൽ മുസ്ലീം ലീഗ് ചിഹ്നമായ ചന്ദ്രക്കല വന്നത് തന്റെ നിർദ്ദേശപ്രകാരമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. സംഭവത്തിൽ പ്രസിനോട് വിശദീകരണം ചോദിക്കുകയും ഈ പ്രസിനെ കരിമ്പട്ടികയിൽപെടുത്തി മേലിൽ ചോദ്യപേപ്പറിന്റെ അച്ചടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ അച്ചടി തികച്ചും രഹസ്യ സ്വഭാവമുള്ളതായതിനാൽ സംസ്ഥാനത്തിനു പുറത്തുള്ള പ്രസുകളിലാണ് അച്ചടി നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ നിർദേശം നൽകാറില്ല. ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ അടുത്തവർഷം മുതൽ ചോദ്യപേപ്പറിന്റെ
 | 

ചോദ്യപ്പേപ്പറിൽ ചന്ദ്രക്കല; തന്റെ നിർദ്ദേശത്തോടെയല്ലെന്ന് അബ്ദുറബ്ബ്
തിരുവനന്തപുരം: എസ്എ്എൽസി പരീക്ഷാ ചോദ്യപേപ്പറിൽ മുസ്ലീം ലീഗ് ചിഹ്നമായ ചന്ദ്രക്കല വന്നത് തന്റെ നിർദ്ദേശപ്രകാരമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. സംഭവത്തിൽ പ്രസിനോട് വിശദീകരണം ചോദിക്കുകയും ഈ പ്രസിനെ കരിമ്പട്ടികയിൽപെടുത്തി മേലിൽ ചോദ്യപേപ്പറിന്റെ അച്ചടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ചോദ്യപേപ്പർ അച്ചടി തികച്ചും രഹസ്യ സ്വഭാവമുള്ളതായതിനാൽ സംസ്ഥാനത്തിനു പുറത്തുള്ള പ്രസുകളിലാണ് അച്ചടി നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ നിർദേശം നൽകാറില്ല. ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ അടുത്തവർഷം മുതൽ ചോദ്യപേപ്പറിന്റെ അവസാനത്തിൽ ചിഹ്‌നങ്ങൾ ഒന്നും നൽകേണ്ടതില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച നടന്ന എസ്.എസ്.എൽ.സി ഇംഗ്ലീഷ് മീഡിയം സോഷ്യൽ സയൻസ് ചോദ്യപ്പേപ്പറാണ് വിവാദമായത്. ചോദ്യപേപ്പറിൽ അച്ചടിച്ചു വന്ന ചന്ദ്രക്കലയും നക്ഷത്രവുമാണ് വിമർശങ്ങൾക്കിടയാക്കിയത്. ചില മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വാർത്ത വന്നതോടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ചോദ്യപ്പേപ്പറിൽ ചന്ദ്രക്കല; തന്റെ നിർദ്ദേശത്തോടെയല്ലെന്ന് അബ്ദുറബ്ബ്