സർക്കാർ അപമാനിച്ചു; പഴയിടം കലോത്സവങ്ങളിൽ നിന്ന് പിന്മാറുന്നു

രുചിയുടെ വൈവിദ്ധ്യം കൊണ്ട് യുവജനോത്സവങ്ങളെ സമ്പന്നമാക്കിയിരുന്ന പഴയിടം മോഹൻ നമ്പൂതിരി കലോത്സവ വേദികളിൾ നിന്ന് പിൻവാങ്ങുന്നു. സർക്കാർ തന്നെ അപമാനിച്ചു എന്ന് ആരോപിച്ചാണ് കേരള സർക്കാരിന്റെ പരിപാടികളിൽ പാചകം ചെയ്യില്ലെന്ന് പഴയിടം തീരുമാനിച്ചത്. സംസ്ഥാനം ആതിഥ്യമരുളുന്ന ദേശിയ ഗെയിംസിന്റെ ഭാഗമായി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അവഗണനയാണ് മോഹനൻ നമ്പൂതിരിയെ ഈ കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.
 | 
സർക്കാർ അപമാനിച്ചു; പഴയിടം കലോത്സവങ്ങളിൽ നിന്ന് പിന്മാറുന്നു

കോഴിക്കോട്: രുചിയുടെ വൈവിദ്ധ്യം കൊണ്ട് യുവജനോത്സവങ്ങളെ സമ്പന്നമാക്കിയിരുന്ന പഴയിടം മോഹൻ നമ്പൂതിരി കലോത്സവ വേദികളിൾ നിന്ന് പിൻവാങ്ങുന്നു. സർക്കാർ തന്നെ അപമാനിച്ചു എന്ന് ആരോപിച്ചാണ് കേരള സർക്കാരിന്റെ പരിപാടികളിൽ പാചകം ചെയ്യില്ലെന്ന് പഴയിടം തീരുമാനിച്ചത്. സംസ്ഥാനം ആതിഥ്യമരുളുന്ന ദേശിയ ഗെയിംസിന്റെ ഭാഗമായി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അവഗണനയാണ് മോഹനൻ നമ്പൂതിരിയെ ഈ കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

താൻ ആദ്യം നൽകിയ ടെൻഡർ നിരസിച്ചെന്നും പിന്നീട് റീ ടെൻഡർ വിളിച്ച് തങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്ത രീതിയിൽ നിബന്ധനകളുണ്ടാക്കി അപമാനിച്ചെന്നും മോഹനൻ നമ്പൂതിരി പറയുന്നു. തങ്ങളെ ഒഴിവാക്കാൻ ചിലർ മനപൂർവം ശ്രമിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

10 സംസ്ഥാന കലോത്സവങ്ങളടക്കം 52 ലധികം കലോത്സവങ്ങൾക്കും രണ്ട് ദേശീയ മീറ്റുകൾക്കും മോഹനൻ നമ്പൂതിരി ഭക്ഷണമൊരുക്കിയിട്ടുണ്ട്. സ്‌കൂൾ കലോത്സവങ്ങൾ തനിക്ക് സാമ്പത്തിക നഷ്ടങ്ങളാണ് സമ്മാനിക്കുറുള്ളതെന്നും അദ്ദേഹം പറഞ്ഞു.