ശബരിമലയില്‍ കേന്ദ്രത്തിന് ഇടപെടണമെങ്കില്‍ സംസ്ഥാനം പ്രമേയം പാസാക്കണമെന്ന് പി.എസ്.ശ്രീധരന്‍പിള്ള

ശബരിമലയില് കേന്ദ്രത്തിന് ഇടപെടണമെങ്കില് സംസ്ഥാനം പ്രമേയം പാസാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്പിള്ള. ശബരിമല വിഷയം സംസ്ഥാന സര്ക്കാരിന്റെ അധികാര പരിധിയില് വരുന്ന അന്തര്സംസ്ഥാന തീര്ത്ഥാടന വിഷയമാണ്. ഇന്ത്യന് ഭരണഘടനയിലെ 252-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സര്ക്കാര് പ്രത്യേക പ്രമേയം പാസാക്കിയാല് മാത്രമേ കേന്ദ്രസര്ക്കാരിന് ഈ വിഷയത്തില് ഇടപെടാന് കഴിയൂവെന്നും ശ്രീധരന്പിള്ള വ്യക്തമാക്കി.
 | 

ശബരിമലയില്‍ കേന്ദ്രത്തിന് ഇടപെടണമെങ്കില്‍ സംസ്ഥാനം പ്രമേയം പാസാക്കണമെന്ന് പി.എസ്.ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമലയില്‍ കേന്ദ്രത്തിന് ഇടപെടണമെങ്കില്‍ സംസ്ഥാനം പ്രമേയം പാസാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ശബരിമല വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന അന്തര്‍സംസ്ഥാന തീര്‍ത്ഥാടന വിഷയമാണ്. ഇന്ത്യന്‍ ഭരണഘടനയിലെ 252-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയൂവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കേന്ദ്രം ഇടപെടാന്‍ തയ്യാറാണെന്നും കേരളം പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനെ ഇടപെടുത്തുകയും വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

യുഡിഎഫും എല്‍ഡിഎഫും സമരം അട്ടിമറിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് പാതിവഴിയില്‍ ഉപേക്ഷിച്ചു പോയത് വിശദീകരിക്കണം. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.