സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല; നികുതി കേന്ദ്രം കുറയ്ക്കട്ടെയെന്ന് തോമസ് ഐസക്

സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
 | 
സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല; നികുതി കേന്ദ്രം കുറയ്ക്കട്ടെയെന്ന് തോമസ് ഐസക്

ആലപ്പുഴ: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം നികുതി കുറയ്ക്കട്ടെയെന്നും ഇന്ധനനികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തട്ടെയെന്നും ഐസക് പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതുവരെ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല.

നികുതി വര്‍ദ്ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. ഇന്ധന വില വര്‍ദ്ധനവിന്റെ ഉത്തരവാദി അതുകൊണ്ട് കേന്ദ്രസര്‍ക്കാരാണ്. അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ. സംസ്ഥാനങ്ങളുടെ ചെലവില്‍ വിലവര്‍ദ്ധന പരിഹരിക്കാന്‍ കേന്ദ്രം നോക്കേണ്ട. കേന്ദ്രത്തിന്റെ നിലപാടിനെതിരെ ശക്തമായ സമരം വേണമെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇന്നലെ വരെ തുടര്‍ച്ചയായി 13 ദിവസമാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായത്.