യേശുദാസിനെതിരെയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗായകരുടെ സംഘടന

യേശുദാസിനെതിരെ ഉയര്ന്ന വിവാദങ്ങള് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സിംഗേഴ്സ അസോസിയേഷന് ഓഫ് മലയാളം (സമ). സംഘടന പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യേശുദാസ് ആദരണീയനും തലമുറകള്ക്ക് മാതൃകയുമാണ്. അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നവര് അദ്ദേഹം നല്കിയ സംഗീത സംഭാവനകളെ ആദരിക്കണമെന്നും സംഘടന പറയുന്നു.
 | 

യേശുദാസിനെതിരെയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗായകരുടെ സംഘടന

യേശുദാസിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സിംഗേഴ്‌സ അസോസിയേഷന്‍ ഓഫ് മലയാളം (സമ). സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യേശുദാസ് ആദരണീയനും തലമുറകള്‍ക്ക് മാതൃകയുമാണ്. അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നവര്‍ അദ്ദേഹം നല്‍കിയ സംഗീത സംഭാവനകളെ ആദരിക്കണമെന്നും സംഘടന പറയുന്നു.

78-ാം വയസില്‍ ദേശീയപുരസ്‌കാരം നേടിയ യേശുദാസിന്റെ ബഹുമതിയുടെ മൂല്യം മനസിലാക്കി അദ്ദേഹത്തോട് ആദരവോടെ പെരുമാറണം. ചിലര്‍ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ യേശുദാസിന്റെ ആരാധകരുടെയും യുവജനങ്ങളുടെയും ചിന്തകളെ വഴിതെറ്റിക്കുന്നു. ഇതില്‍ സംഘടന പ്രതിഷേധിക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 11 എണ്ണം മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യുകയുള്ളുവെന്നും മറ്റുള്ളവ മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും അറിയിച്ചതോടെ അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. പുരസ്‌കാര വിതരണത്തില്‍ വരുത്തിയ മാറ്റം അവസാന നിമിഷം അറിയിച്ച നടപടിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തില്‍ യേശുദാസും സംവിധായകന്‍ ജയരാജും ഒപ്പുവെച്ചെങ്കിലും ഒടുവില്‍ ഇവര്‍ പുരസ്‌കാരം സ്വീകരിച്ചു.

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ യേശുദാസിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയത്. യേശുദാസ് പുരസ്‌കാരം സ്വീകരിക്കാന്‍ ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ സെല്‍ഫിയെടുത്ത യുവാവിന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത സംഭവവും വിവാദമായിരുന്നു.