തെരുവുനായ്ക്കള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന വിഷയത്തില് സുപ്രധാന നിര്ദേശവുമായി സുപ്രീം കോടതി. തെരവുനായ്ക്കള്ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേരളമുള്പ്പെടെയുള്ള സംസ്ഥാനങ്ങള് നല്കിയ ഹര്ജിയിലാണ് കോടതി ഈ നിര്ദേശം നല്കിയത്.
 | 

തെരുവുനായ്ക്കള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. തെരവുനായ്ക്കള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ എല്ലാ തെരുവുനായ്ക്കളെയും ഇതിനായി കൊന്നൊടുക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപത് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് ആണ് ഹര്‍്ജികള്‍ പരിഗണിച്ചത്.

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുകയാണ് വേണ്ടതെന്ന്
കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും പറഞ്ഞു. അതേസമയം തെരുവുനായ്ക്കളുടെ കടിയേറ്റ് മനുഷ്യര്‍ മരിക്കുമ്പോഴാണ് അവയെ കൊല്ലുന്നതെന്നും അല്ലാതെ എല്ലാ തെരുവുനായ്ക്കളെയും ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളം കോടതിയില്‍ വ്യക്തമാക്കി.

സ്‌കൂളുകളുടെ പരിസരത്ത് തെരുവുനായ്ക്കള്‍ ഉണ്ടാകുമെന്നു കരുതി അവയെ കൊല്ലേണ്ട കാര്യമില്ല. അഭയകേന്ദ്രങ്ങളുണ്ടാക്കി അവയെ അങ്ങോട്ട് മാറ്റുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. കേരളത്തില്‍ ഇത്തരത്തില്‍ ഒരു ഷെല്‍ട്ടര്‍ ഹോം ഉണ്ട്. ഇതിന്റെ കൃത്യമായ രൂപരേഖ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ടുളള കേസുകള്‍ക്കായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മുന്‍ ഹൈക്കോടതി ജഡ്ജായിരുന്ന സിരിജഗനാണ് കേസുകള്‍ പരിഗണിക്കുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് 400 പരാതികളാണ് ലഭിച്ചത്. അതില്‍ 24 എണ്ണമാണ് ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളത്.