കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് കര്‍ശന സുരക്ഷാ നിബന്ധനകള്‍

കൊറോണ വൈറസ് ബാധ മൂലം മരിച്ച മട്ടാഞ്ചേരി സ്വദേശി സേഠ് യാക്കൂബ് ഹുസൈന്റെ സംസ്കാരത്തിന് കര്ശന സുരക്ഷാ മാര്ഗ്ഗനിര്ദേശങ്ങള്.
 | 
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് കര്‍ശന സുരക്ഷാ നിബന്ധനകള്‍

കൊച്ചി: കൊറോണ വൈറസ് ബാധ മൂലം മരിച്ച മട്ടാഞ്ചേരി സ്വദേശി സേഠ് യാക്കൂബ് ഹുസൈന്റെ സംസ്‌കാരത്തിന് കര്‍ശന സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍. നാല് പേര്‍ മാത്രമായിരിക്കും ചുള്ളിക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക. മൃതദേഹം സൂക്ഷിക്കുന്ന പായ്ക്ക് പൊളിക്കുകയോ ആരെയും കാണാന്‍ അനുവദിക്കുകയോ ചെയ്യില്ല.

മൃതദേഹത്തില്‍ ആരും സ്പര്‍ശിക്കാന്‍ പാടില്ലെന്നും പാക്ക് ചെയ്താല്‍ പിന്നെ തുറക്കാന്‍ പാടില്ലന്നുമാണ് ഇതു സംബന്ധിച്ച പ്രോട്ടോക്കോള്‍ പറയുന്നതെന്ന് ആരോഗ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ചുള്ളിക്കല്‍ മസ്ജിദിലെ ഇമാമുമായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് സംസാരിച്ചാണ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള സംസ്‌കാരത്തിന് ക്രമീകരണം ഉണ്ടാക്കിയത്.

കൊറോണ ബാധിച്ചുള്ള മരണമായതിനാല്‍ ഭാര്യയു മകളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ വീഡിയോയിലൂടെയാണ് മൃതദേഹം കാണിച്ചത്. രാവിലെ 8 മണിക്കാണ് സേഠ് യാക്കൂബ് ഹുസൈന്‍ മരിച്ചത്. 69 കാരനായ ഇദ്ദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.