‘ലീഡര്‍ സ്ഥാനത്തു നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’; വിദ്യാര്‍ത്ഥിനിയുടെ രാജിക്കത്ത് വൈറല്‍

ക്ലാസ് ലീഡര് സ്ഥാനത്തു നിന്ന് രാജി സമര്പ്പിച്ചു കൊണ്ട് വിദ്യാര്ത്ഥിനി അധ്യാപികയ്ക്ക് നല്കിയ കത്ത് വൈറല്
 | 
‘ലീഡര്‍ സ്ഥാനത്തു നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’; വിദ്യാര്‍ത്ഥിനിയുടെ രാജിക്കത്ത് വൈറല്‍

തിരുവനന്തപുരം: ക്ലാസ് ലീഡര്‍ സ്ഥാനത്തു നിന്ന് രാജി സമര്‍പ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥിനി അധ്യാപികയ്ക്ക് നല്‍കിയ കത്ത് വൈറല്‍. നിഷ നാരായണന്‍ എന്ന അധ്യാപികയാണ് തന്റെ വിദ്യാര്‍ത്ഥിനിയായ ശ്രേയ നല്‍കിയ രാജിക്കത്ത് ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ലെന്നും അതു കാരണം ലീഡര്‍ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ശ്രേയ കത്തില്‍ എഴുതി.

ക്ലാസിലെ അവളുടെ ഉത്തരവാദിത്തത്തെ ആസ്വദിക്കുന്നതിനൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്‌നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിക്കുകയാണ് ശ്രേയയെന്നാണ് നിഷ പോസ്റ്റില്‍ പറയുന്നത്. ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍ ഉദ്ദേശിച്ചിട്ടില്ല. ഇപ്പോഴത്തെ കുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട് അവളുടെ അനുവാദത്തോടെ തന്നെയാണ് ഫെയിസ്ബുക്കില്‍ ഇത് ഇട്ടതെന്നും നിഷ വിശദീകരിക്കുന്നു.

പോസ്റ്റ് വായിക്കാം

അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു.ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍,ഉദ്ദേശിച്ചിട്ടില്ല.ക്‌ളാസിലെ അവളുടെ ഉത്തരവാദിത്തത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്‌നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍.ഇപ്പോഴത്തെകുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്,അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്.

അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു.ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ…

Posted by Nisha Narayanan on Tuesday, June 25, 2019