പാമ്പുകടിച്ചെന്ന് അറിയിച്ചപ്പോള്‍ വടിയെടുത്ത് ഓടിച്ചു; ഷജിലിനെതിരെ വിദ്യാര്‍ത്ഥികള്‍; വീഡിയോ

ക്ലാസ് മുറിയില് വെച്ച് പാമ്പുകടിയേറ്റ വിദ്യാര്ത്ഥിനി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില് സസ്പെന്ഷനിലായ അധ്യാപകനെതിരെ വിദ്യാര്ത്ഥികള്.
 | 
പാമ്പുകടിച്ചെന്ന് അറിയിച്ചപ്പോള്‍ വടിയെടുത്ത് ഓടിച്ചു; ഷജിലിനെതിരെ വിദ്യാര്‍ത്ഥികള്‍; വീഡിയോ

സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍. പാമ്പുകടിയേറ്റ ഷഹ്‌ലയെ ആശുപത്രിയിലെത്തിക്കാന്‍ ഒരു അധ്യാപിക ആവശ്യപ്പെട്ടിട്ട് പോലും ഷജില്‍ തയ്യാറായില്ലെന്നും കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം ആശുപത്രിയില്‍ കൊണ്ടുപോയിക്കൊള്ളുമെന്ന് ഷജില്‍ പറഞ്ഞതായും ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവരം അറിയിച്ച മറ്റു കുട്ടികളെ ഷജില്‍ വടിയെടുത്ത് ഓടിച്ചെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തന്നെ പാമ്പ് കടിച്ചെന്ന് ഷഹ്ല പറഞ്ഞപ്പോള്‍ ആണി കൊണ്ടതായിരിക്കുമെന്നാണ് പറഞ്ഞത്. ഒരു മണിക്കൂറോളം കുട്ടിയുടെ കാലില്‍ കെട്ടിട്ട് കുട്ടിയെ ക്ലാസില്‍ തന്നെ ഇരുത്തിയിരിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

വീഡിയോ കാണാം

ഇന്നലെവരെ തങ്ങളുടെ സ്കൂളിൽ പഠിച്ച ഒരാൾക്ക് വേണ്ടി സംസാരിക്കുന്നതാണ്. വേർപിരിഞ്ഞ ആ കുട്ടിക്കുവേണ്ടി ആത്മാർത്ഥതയോടെ സംസാരിക്കുന്നു. ഇതൊന്നും സമൂഹം കേൾക്കാതെ പോകരുത്…

Posted by Jinesh PS on Thursday, November 21, 2019