മാര്‍ക്കറ്റിലെ മാലിന്യത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് സബ് ജഡ്ജി

മാര്ക്കറ്റില് കൂമ്പാരമായി കിടന്ന മാലിന്യത്തിനു മുന്നില് കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം. എറണാകുളം പഴം-പച്ചക്കറി മാര്ക്കറ്റിലെ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സബ് ജഡ്ജി എ.എം.ബഷീര് പ്രതിഷേധിച്ചത്. എറണാകുളം ലീഗല് സര്വീസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജി പ്രതിഷേധിച്ചതോടെ നടപടിയും വേഗത്തിലുണ്ടായി.
 | 

മാര്‍ക്കറ്റിലെ മാലിന്യത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് സബ് ജഡ്ജി

കൊച്ചി: മാര്‍ക്കറ്റില്‍ കൂമ്പാരമായി കിടന്ന മാലിന്യത്തിനു മുന്നില്‍ കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം. എറണാകുളം പഴം-പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സബ് ജഡ്ജി എ.എം.ബഷീര്‍ പ്രതിഷേധിച്ചത്. എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജി പ്രതിഷേധിച്ചതോടെ നടപടിയും വേഗത്തിലുണ്ടായി.

മാലിന്യം പൂര്‍ണ്ണമായി നീക്കിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് താന്‍ ഇവിടെയെത്തിയതെന്ന് ബഷീര്‍ പറഞ്ഞു. ദിവസവും 10 ലോഡെങ്കിലും മാലിന്യം ഇവിടെയെത്തുന്നുണ്ട്. നഗരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്ന 30 സ്ഥലങ്ങളെങ്കിലും ലീഗല്‍ സര്‍വീസ് സൊസൈറ്റി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.