വെള്ളാപ്പള്ളിയും മകനും മൂന്ന് മാസത്തിനുള്ളില്‍ ജയിലിലാകുമെന്ന് സുഭാഷ് വാസു

വെള്ളാപ്പള്ളി നടേശനും മകന് തുഷാര് വെള്ളാപ്പള്ളിയും മൂന്ന് മാസത്തിനുള്ളില് ജയിലിലാകുമെന്ന് ബിഡിജെഎസ് വിമത നേതാവും വെള്ളാപ്പള്ളിയുടെ മുന് വിശ്വസ്തനുമായ സുഭാഷ് വാസു.
 | 
വെള്ളാപ്പള്ളിയും മകനും മൂന്ന് മാസത്തിനുള്ളില്‍ ജയിലിലാകുമെന്ന് സുഭാഷ് വാസു

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മൂന്ന് മാസത്തിനുള്ളില്‍ ജയിലിലാകുമെന്ന് ബിഡിജെഎസ് വിമത നേതാവും വെള്ളാപ്പള്ളിയുടെ മുന്‍ വിശ്വസ്തനുമായ സുഭാഷ് വാസു. തുഷാറിനെ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നു വിമത യോഗത്തിന് ശേഷം സുഭാഷ് വാസു പറഞ്ഞു. കായംകുളത്താണ് സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ വിമത കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

തന്റെ പാര്‍ട്ടിയാണ് ബിഡിജെഎസ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ അനുസരിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്ക് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലെന്നും സുഭാഷ് വാസു പറഞ്ഞു. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബിഡിജെഎസിനെ മറയാക്കുകയാണ് വെള്ളാപ്പള്ളി കുടുംബം. കോന്നിയില്‍ എസ്എന്‍ഡിപി യോഗങ്ങള്‍ വഴി ഇവര്‍ എല്‍ഡിഎഫിന് വോട്ട് മറിച്ചു കൊടുത്തു.

തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ തട്ടിപ്പുകള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനും അമിത് ഷായ്ക്കും അറിയാമെന്നും കുട്ടനാട് സീറ്റിന് അവകാശവാദം ഉന്നയിച്ച് ബിജെപിക്ക് കത്ത് നല്‍കുമെന്നും സുഭാഷ് അറിയിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലെ നിര്‍ണായക തെളിവുകള്‍ അടുത്ത മാസം പുറത്തു വിടുമെന്നും സുഭാഷ് പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട് പുറത്തുപോയവരാണ് സുഭാഷ് വാസുവിന് ഒപ്പം സമാന്തര യോഗത്തില്‍ പങ്കെടുത്തതെന്ന് ബിഡിജെഎസ് ഔദ്യോഗിക വിഭാഗം പ്രതികരിച്ചു.