ഭക്തിപുരസരം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി ചാനല്‍ ലേഖകന്റെ റിപ്പോര്‍ട്ടിംഗ്; വീഡിയോ വൈറല്‍

വാര്ത്തകള് ശ്രദ്ധ പിടിച്ചുപറ്റാന് ചാനല് ലേഖകന്മാര് ചില പൊടിക്കൈകള് പ്രയോഗിക്കാറുണ്ട്. ക്യാമറയിലേക്ക് നോക്കി വിശദാംശങ്ങള് പറയുന്ന പി റ്റു സി (പീസ് ടു ക്യാമറ) യില് വ്യത്യസ്തതകള് വരുത്താനായിരിക്കും ഇവര് പലപ്പോഴും ശ്രമിക്കുക. മുഖ്യധാരാ ചാനലുകളില് കാണുന്ന ഇത്തരം ചില ഗിമിക്കുകളെ അനുകരിക്കാന് ലോക്കല് ചാനല് റിപ്പോര്ട്ടര്മാരും ശ്രമിക്കാറുണ്ട്. അത്തരമൊരു പി റ്റു സി ഇപ്പോള് വൈറലായിരിക്കുകയാണ്. നെഞ്ചിനൊപ്പം വെള്ളത്തില് നിന്നുകൊണ്ട് വാര്ത്ത അവതരിപ്പിക്കുന്ന റിപ്പോര്ട്ടര് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ഭക്തിപുരസരം വെള്ളത്തില് മൂന്നു തവണ മുങ്ങി നിവരുന്നിടത്താണ് ദൃശ്യം അവസാനിക്കുന്നത്. പരീക്ഷണമാണെങ്കിലും ഇത് ഇത്തിരി കടന്നുപോയില്ലേ എന്നാണ് സോഷ്യല് മീഡിയ ചോദിക്കുന്നത്.
 | 

ഭക്തിപുരസരം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി ചാനല്‍ ലേഖകന്റെ റിപ്പോര്‍ട്ടിംഗ്; വീഡിയോ വൈറല്‍

വാര്‍ത്തകള്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ചാനല്‍ ലേഖകന്‍മാര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാറുണ്ട്. ക്യാമറയിലേക്ക് നോക്കി വിശദാംശങ്ങള്‍ പറയുന്ന പി റ്റു സി (പീസ് ടു ക്യാമറ) യില്‍ വ്യത്യസ്തതകള്‍ വരുത്താനായിരിക്കും ഇവര്‍ പലപ്പോഴും ശ്രമിക്കുക. മുഖ്യധാരാ ചാനലുകളില്‍ കാണുന്ന ഇത്തരം ചില ഗിമിക്കുകളെ അനുകരിക്കാന്‍ ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ശ്രമിക്കാറുണ്ട്. അത്തരമൊരു പി റ്റു സി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നെഞ്ചിനൊപ്പം വെള്ളത്തില്‍ നിന്നുകൊണ്ട് വാര്‍ത്ത അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടര്‍ സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ഭക്തിപുരസരം വെള്ളത്തില്‍ മൂന്നു തവണ മുങ്ങി നിവരുന്നിടത്താണ് ദൃശ്യം അവസാനിക്കുന്നത്. പരീക്ഷണമാണെങ്കിലും ഇത് ഇത്തിരി കടന്നുപോയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

വീഡിയോ കാണാം