കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമെന്ന് വി.എം.സുധീരന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് മാനേജര്മാരുടെ പീഡനം മൂലമാണെന്ന് വി.എം.സുധീരന്റെ വെളിപ്പെടുത്തല്. ഇവരുടെ പീഡനം മൂലം മുന്നോട്ടു പോകാന് സാധിക്കാതെ വന്നു. ഗ്രൂപ്പ് അതിപ്രസരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്വിക്ക് കാരണമെന്നും സുധീരന് പറഞ്ഞു. ആരോഗ്യ കാരണങ്ങളാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കുന്നതെന്നായിരുന്നു നേരത്തേ അദ്ദേഹം പറഞ്ഞിരുന്നത്.
 | 

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമാണെന്ന് വി.എം.സുധീരന്റെ വെളിപ്പെടുത്തല്‍. ഇവരുടെ പീഡനം മൂലം മുന്നോട്ടു പോകാന്‍ സാധിക്കാതെ വന്നു. ഗ്രൂപ്പ് അതിപ്രസരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും സുധീരന്‍ പറഞ്ഞു. ആരോഗ്യ കാരണങ്ങളാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കുന്നതെന്നായിരുന്നു നേരത്തേ അദ്ദേഹം പറഞ്ഞിരുന്നത്.

രാജ്യസഭാ സീറ്റിലെ തീരുമാനം തെറ്റു തന്നെയാണ്. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി വരരുത്. കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഫലിച്ച വികാരം പാഠമായി ഉള്‍ക്കൊണ്ട് തെറ്റു തിരുത്തി മുന്നോട്ടു പോകണമെന്നും സുധീരന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട നിര്‍ണ്ണായക ഘട്ടത്തിലാണ് പാര്‍ട്ടി നില്‍ക്കുന്നത്. അതുകൊണ്ട് ഗ്രൂപ്പ് പ്രസരം ഒഴിവാക്കി മുന്നോട്ടു പോകാന്‍ ഗ്രൂപ്പ് നേതാക്കളും മാനേജര്‍മാരും തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.