ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍; തന്നോട് കാട്ടിയത് ക്രൂരമായ നിസഹകരണം

തിരുവനന്തപുരം: ഉമ്മന്ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരന്. കെപിസിസി പ്രസിഡന്റായിരുന്ന തന്നോട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്ചാണ്ടി കാട്ടിയത് ക്രൂരമായ നിസഹകരണമായിരുന്നെന്ന് സുധീരന് പറഞ്ഞു. വീട്ടില് പോയി കണ്ടിട്ടും നീരസ ഭാവമായിരുന്നു അദ്ദേഹത്തിന്റേതെന്നും താന് കെപിസിസി പ്രസിഡന്റായി ചുമതലയേല്ക്കുന്ന സമയത്തു പോലും അദ്ദേഹം വന്നില്ലെന്നും സുധീരന് കുറ്റപ്പെടുത്തി. പരസ്യ പ്രസ്താവനകള് പാടില്ലെന്ന് കെപിസിസി വിലക്ക് മറികടന്നാണ് സുധീരന്റെ പ്രസ്താവന. കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിയതിനു ശേഷവും മിക്ക പ്രവര്ത്തനങ്ങളിലും അദ്ദേഹം നിസഹകരിക്കുകയായിരുന്നു. ജനപക്ഷയാത്രയെ പരാജയപ്പെടുത്താന് ശ്രമിച്ചു. പിന്നീട് നടത്തിയ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്തത്
 | 

ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍; തന്നോട് കാട്ടിയത് ക്രൂരമായ നിസഹകരണം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരന്‍. കെപിസിസി പ്രസിഡന്റായിരുന്ന തന്നോട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കാട്ടിയത് ക്രൂരമായ നിസഹകരണമായിരുന്നെന്ന് സുധീരന്‍ പറഞ്ഞു. വീട്ടില്‍ പോയി കണ്ടിട്ടും നീരസ ഭാവമായിരുന്നു അദ്ദേഹത്തിന്റേതെന്നും താന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന സമയത്തു പോലും അദ്ദേഹം വന്നില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കെപിസിസി വിലക്ക് മറികടന്നാണ് സുധീരന്റെ പ്രസ്താവന. കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിയതിനു ശേഷവും മിക്ക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിസഹകരിക്കുകയായിരുന്നു. ജനപക്ഷയാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് നടത്തിയ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയായിരുന്നെങ്കിലും ജാഥാ ക്യാപ്റ്റനായ എന്റെ പേര് പറയാന്‍ അദ്ദേഹത്തിന് പിശുക്കായിരുന്നു.

ഗ്രൂപ്പ് മാനേജര്‍മാര്‍ നടത്തിയ വെട്ടിനിരത്തലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായത്. വാര്‍ഡിലെ പ്രവര്‍ത്തകര്‍ തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അത് ഗ്രൂപ്പ് മാനേജര്‍മാര്‍ അട്ടിമറിച്ചു. ഇതോടെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ പലരും റിബലായി. ഇതാണ് വലിയ തോല്‍വിക്ക് കാരണമായതെന്നും സുധീരന്‍ പറഞ്ഞു.