സൂഫിയും സുജാതയും ഇന്ന് എത്തുന്നു; മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ്

ജയസൂര്യ മുഖ്യവേഷത്തില് എത്തുന്ന സൂഫിയും സുജാതയും ഇന്ന് ഓണ്ലൈനില് റിലീസ് ചെയ്യുന്നു.
 | 
സൂഫിയും സുജാതയും ഇന്ന് എത്തുന്നു; മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ്

കൊച്ചി: ജയസൂര്യ മുഖ്യവേഷത്തില്‍ എത്തുന്ന സൂഫിയും സുജാതയും ഇന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു. രാത്രി 12 മണിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ആണ് സൂഫിയും സുജാതയും. ലോക്ക് ഡൗണ്‍ മൂലം തീയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ഇതോടെ ചിത്രം വിവാദത്തിലാവുകയും ചെയ്തിരുന്നു. ജയസൂര്യയുടെയും നിര്‍മാതാവ് വിജയ് ബാബുവിന്റെയും ചിത്രങ്ങള്‍ക്ക് ഇനി മുതല്‍ തീയേറ്ററുകള്‍ അനുവദിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ നിലപാടെടുത്തതോടെയാണ് ചിത്രം വിവാദത്തിലെത്തിയത്. ചിത്രം ഒടിടി റിലീസ് നടത്താനുള്ള തീരുമാനം തീയേറ്ററുകളെ പ്രതിസന്ധിയിലാക്കുമെന്നാണ് തീയേറ്റര്‍ ഉടമകളുടെ നിലപാട്.

അതേസമയം തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് നിര്‍മാതാവ് വിജയ് ബാബു വ്യക്തമാക്കുകയും ചെയ്തു. നരണിപ്പുഴ ഷാനവാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജയസൂര്യക്ക് പുറമേ ദേവ് മോഹന്‍, അദിതി റാവു ഹൈദരി, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.