ഗവർണർ നിയമനം: അഭിപ്രായം ചോദിച്ചില്ലെന്ന് ഉമ്മൻചാണ്ടി

കോഴിക്കോട്: കേരള ഗവർണറെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ അഭിപ്രായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗവർണർമാരെ നിയമിക്കുമ്പോൾ മുൻ സർക്കാർ മുഖ്യമന്ത്രിമാരോട് അഭിപ്രായം തേടാറുണ്ടായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന ഒരാളെ ഗവർണറാക്കുന്ന കീഴ്വഴക്കം ഇല്ലാത്തതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവർണറായി നിയമിക്കുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി ഇതു സംബന്ധിച്ച് അഭിപ്രായം ചോദിച്ചാൽ അത് പറയുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മുൻ ചീഫ് ജസ്റ്റീസിനെ ഗവർണറായി
 | 

ഗവർണർ നിയമനം: അഭിപ്രായം ചോദിച്ചില്ലെന്ന് ഉമ്മൻചാണ്ടി

കോഴിക്കോട്: കേരള ഗവർണറെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ അഭിപ്രായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗവർണർമാരെ നിയമിക്കുമ്പോൾ മുൻ സർക്കാർ മുഖ്യമന്ത്രിമാരോട് അഭിപ്രായം തേടാറുണ്ടായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന ഒരാളെ ഗവർണറാക്കുന്ന കീഴ്‌വഴക്കം ഇല്ലാത്തതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മുൻ ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവർണറായി നിയമിക്കുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി ഇതു സംബന്ധിച്ച് അഭിപ്രായം ചോദിച്ചാൽ അത് പറയുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മുൻ ചീഫ് ജസ്റ്റീസിനെ ഗവർണറായി നിയമിക്കുന്നത് അസ്വാഭാവികമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സദാശിവത്തെ ഗവർണറാക്കുന്നത് ശരിയായ നടപടിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പറഞ്ഞിരുന്നു.