നാമജപ ഘോഷയാത്രയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സുകുമാരന്‍ നായര്‍

ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ നടന്ന നാമജപ ഘോഷയാത്രകളില് രജിസ്റ്റര് ചെയ്ത കേസുകള് പിന്വലിക്കണമെന്ന് എന്.എസ്.എസ്.ജനറല് സെക്രട്ടറി ജി.സുകുമാരന് നായര്.
 | 
നാമജപ ഘോഷയാത്രയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ നടന്ന നാമജപ ഘോഷയാത്രകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഘോഷയാത്രകളില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ പ്രതികളാക്കി എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരും വിദ്യാര്‍ത്ഥികളും തൊഴില്‍രഹിതരുമാണ് ഇവരില്‍ ഏറിയ പങ്കും. സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിലും വളരെ ഗൗരവമേറിയ കേസുകള്‍ പല കാരണങ്ങളാല്‍ ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം.

അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.