ഫാന്‍സ് പേജ് ഒഴിവാക്കണം; അഭ്യര്‍ത്ഥനയുമായി സുനില്‍ പി. ഇളയിടം

തന്റെ പേരിലുള്ള ഫാന്സ് പേജ് ഒഴിവാക്കണമെന്ന അഭ്യര്ത്ഥനയുമായി സുനില് പി. ഇളയിടം.
 | 
ഫാന്‍സ് പേജ് ഒഴിവാക്കണം; അഭ്യര്‍ത്ഥനയുമായി സുനില്‍ പി. ഇളയിടം

തന്റെ പേരിലുള്ള ഫാന്‍സ് പേജ് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി സുനില്‍ പി. ഇളയിടം. ഫാന്‍സ് സംഘങ്ങള്‍ എന്ന ആശയത്തോട് രാഷ്ട്രീയമായും വ്യക്തിപരമായും വിയോജിക്കുന്ന ആളാണ് താനെന്നും അതുകൊണ്ട് തന്നെ ഈ പേജ് ഒഴിവാക്കണമെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ സുനില്‍ പി. ഇളയിടം അഭ്യര്‍ത്ഥിക്കുന്നു.

ആശയപ്രചരണം ഫാന്‍സ് കൂട്ടായ്മകള്‍ വഴിയാകുന്നത് നല്ലതല്ല. സംവാദപരവും ജനാധിപത്യപരവുമായ ഒരു ആശയവിനിമയ രീതിയല്ല ഫാന്‍സ് ക്ലബുകളും മറ്റും പുലര്‍ത്തുന്നത് എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ ഇങ്ങനെയൊരു പേജ് നിലവിലുള്ള കാര്യം അടുത്തിടെയാണ് മനസിലാക്കിയതെന്നും സുനില്‍ പി. ഇളയിടം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് വായിക്കാം

എന്റെ പേരില്‍ ഇങ്ങനെയൊരു പേജ് നിലവിലുള്ള കാര്യം അടുത്തിടെയാണ് മനസ്സിലാക്കിയത്. ഫാന്‍സ് സംഘങ്ങള്‍ എന്ന ആശയത്തോട് രാഷ്ട്രീയമായും വ്യക്തിപരമായും വിയോജിക്കുന്ന ഒരാളാണ് ഞാന്‍. അതു കൊണ്ട് ഈ പേജ് ഒഴിവാക്കണം എന്ന് അത് തയ്യാറാക്കിയവരോട് അഭ്യര്‍ത്ഥിക്കുന്നു.

ഞാന്‍ പറയുന്ന ആശയങ്ങള്‍ കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്നത് സന്തോഷകരമായ കാര്യമാണ്. അതിന് ശ്രമിക്കുന്നവരോടുള്ള സ്‌നേഹവും നന്ദിയും ആദ്യമേ അറിയിക്കുന്നു. അവരുടെ സ്‌നേഹത്തെയും പരിശ്രമത്തെയും മാനിക്കുകയും ചെയ്യുന്നു.

പക്ഷേ ആ ആശയപ്രചരണം ഫാന്‍സ് കൂട്ടായ്മകള്‍ വഴിയാകുന്നത് നല്ലതല്ല. സംവാദപരവും ജനാധിപത്യപരവുമായ ഒരു ആശയവിനിമയരീതിയല്ല ഫാന്‍സ് ക്ലബുകളും മറ്റും പുലര്‍ത്തുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.

ഇതൊഴിവാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.

എന്റെ പേരിൽ ഇങ്ങനെയൊരു പേജ് നിലവിലുള്ള കാര്യം അടുത്തിടെയാണ് മനസ്സിലാക്കിയത്. ഫാൻസ് സംഘങ്ങൾ എന്ന ആശയത്തോട്…

Posted by Sunil Elayidom on Friday, November 8, 2019