കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നു; പ്രതികരണവുമായി സുനില്‍ പി. ഇളയിടം

കാസര്ഗോഡ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് എഴുത്തുകാരനും കമ്യൂണിസ്റ്റ് നിരീക്ഷകനുമായി സുനില് പി. ഇളയിടം. ഈ കൊലപാതകങ്ങള് ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നതെന്ന് അദ്ദേഹം ഫെയിസ്ബുക്കില് കുറിച്ചു.
 | 
കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നു; പ്രതികരണവുമായി സുനില്‍ പി. ഇളയിടം

കൊച്ചി: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് എഴുത്തുകാരനും കമ്യൂണിസ്റ്റ് നിരീക്ഷകനുമായി സുനില്‍ പി. ഇളയിടം. ഈ കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നതെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

നീതിയുടെയും ധാര്‍മ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചു കളയുന്നത്. തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്നു താഴുന്ന കത്തികളും ഹിംസയുടെ ഇരുണ്ട ലോകങ്ങളും നിശ്ചയമായും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും ഇളയിടം പറഞ്ഞു.

നേരത്തെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎം പ്രദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൃപേഷിനെയും ജോഷിയെയും സിപിഎം പ്രദേശിക നേതൃത്വത്തിലുള്ള ചിലര്‍ ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഉത്സവം കഴിഞ്ഞ് മടങ്ങവെ രാത്രി 7.45 ഓടെയാണ് ഇരുവരെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുന്നത്.