മുഖ്യധാരാ മാധ്യമത്തിലെ കോട്ടിട്ട യാസിര്‍ മാത്രമാണ് നിങ്ങള്‍; വിനു വി. ജോണിനോട് സുനിത ദേവദാസ്

യാസിര് എടപ്പാളിനെ അനുകൂലിച്ച് ചാനല് ചര്ച്ച നടത്തിയ വിവാദത്തില് വിനു വി. ജോണിനെ രൂക്ഷമായി വിമര്ശിച്ച് സുനിത ദേവദാസ്.
 | 
മുഖ്യധാരാ മാധ്യമത്തിലെ കോട്ടിട്ട യാസിര്‍ മാത്രമാണ് നിങ്ങള്‍; വിനു വി. ജോണിനോട് സുനിത ദേവദാസ്

യാസിര്‍ എടപ്പാളിനെ അനുകൂലിച്ച് ചാനല്‍ ചര്‍ച്ച നടത്തിയ വിവാദത്തില്‍ വിനു വി. ജോണിനെ രൂക്ഷമായി വിമര്‍ശിച്ച് സുനിത ദേവദാസ്. യാസിര്‍ എടപ്പാള്‍ എന്ന മനുഷ്യന്റെ ശരീരം നിങ്ങളുടെ സ്റ്റുഡിയോയില്‍ കുത്തിച്ചാരി വച്ചിരുന്നു എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. ചര്‍ച്ചക്ക് ഈ വിഷയത്തെ സ്റ്റുഡിയോയില്‍ എടുത്തപ്പോള്‍ മുതല്‍ നിങ്ങളാണ് യാസിര്‍ യാസിറിന് സംസാരിക്കാനുള്ളത് നിങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നു. മിസ്റ്റര്‍ വിനു, മുഖ്യധാരാ മാധ്യമത്തിലെ കോട്ടിട്ട യാസിര്‍ മാത്രമാണ് നിങ്ങള്‍. അതിനപ്പുറം ആരുമല്ലെന്ന് സുനിത ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഏഷ്യാനെറ് എന്നൊരു ലേബല്‍ ഇപ്പോള്‍ കൂട്ടിനുള്ളത് കൊണ്ട് നിങ്ങള്‍ക്ക് ആനപ്പുറത്തിരിക്കുന്നതായി തോന്നും. മറ്റൊരു മാധ്യമപ്രവര്‍ത്തക മറ്റൊരവസരത്തില്‍ മറ്റൊരാളെക്കുറിച്ചു പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളു.
വിനു വി ജോണ്‍ – ഏഷ്യാനെറ്റ് = വട്ടപ്പൂജ്യം
വിനു വി ജോണ്‍ + ഏഷ്യാനെറ്റ് = കോട്ടിട്ട യാസിര്‍

25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഏഷ്യാനെറ്റ് പൂട്ടിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന ആ കൊട്ടേഷനില്‍ നിന്നും പിന്മാറണം. നിങ്ങളുടെ ഫ്രസ്ട്രേഷനുകള്‍ തീര്‍ക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല ഏഷ്യാനെറ്റ് എന്ന ആ ബ്രാന്‍ഡ് എന്നും സുനിത കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് വായിക്കാം

മിസ്റ്റർ വിനു വി ജോൺ
ഇന്നും ന്യൂസ് അവർ അവസാനിക്കുമ്പോൾ ഹിസ്റ്റീരിയ ബാധിച്ചവനെ പോലുള്ള നിങ്ങളുടെ കാറി കൂവൽ കണ്ടു.
യാസിർ എടപ്പാൾ എന്ന മനുഷ്യന്റെ ശരീരം നിങ്ങളുടെ സ്റ്റുഡിയോയിൽ കുത്തിച്ചാരി വച്ചിരുന്നു എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല.
അയാളുടെ നാറിയ അഭിപ്രായങ്ങൾ, അയാളുടെ പരാതികൾ, അയാൾക്ക് പറയാനുള്ളത് , അയാൾക്ക് മന്ത്രിയെക്കുറിച്ചു പറയാനുള്ളത് ഒക്കെ നിങ്ങളുടെ വായിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നിരുന്നു. നിങ്ങളായിരുന്നു അന്ന് ആ ചർച്ചയിൽ യാസിറിന് വേണ്ടി പങ്കെടുത്ത വ്യക്തി. ചർച്ചക്ക് ഈ വിഷയത്തെ സ്റ്റുഡിയോയിൽ എടുത്തപ്പോൾ മുതൽ നിങ്ങളാണ് യാസിർ
യാസിറിന് സംസാരിക്കാനുള്ളത് നിങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു.
ആവർത്തിക്കുന്നു മിസ്റ്റർ വിനു, മുഖ്യധാരാ മാധ്യമത്തിലെ കോട്ടിട്ട യാസിർ മാത്രമാണ് നിങ്ങൾ. അതിനപ്പുറം ആരുമല്ല.
ഏഷ്യാനെറ് എന്നൊരു ലേബൽ ഇപ്പോൾ കൂട്ടിനുള്ളത് കൊണ്ട് നിങ്ങൾക്ക് ആനപ്പുറത്തിരിക്കുന്നതായി തോന്നും.മറ്റൊരു മാധ്യമപ്രവർത്തക മറ്റൊരവസരത്തിൽ മറ്റൊരാളെക്കുറിച്ചു പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളു.
വിനു വി ജോൺ – ഏഷ്യാനെറ്റ് = വട്ടപ്പൂജ്യം
വിനു വി ജോൺ + ഏഷ്യാനെറ്റ് = കോട്ടിട്ട യാസിർ
NB: (ഒരഭ്യർത്ഥനയുണ്ട് ഏഷ്യാനെറ്റ് പ്രേക്ഷക എന്ന നിലയിൽ,) 25 വര്ഷം പൂർത്തിയാക്കുന്ന ഏഷ്യാനെറ്റ് പൂട്ടിക്കാൻ നിങ്ങൾ ഇപ്പോൾ എടുത്തിരിക്കുന്ന ആ കൊട്ടേഷനിൽ നിന്നും പിന്മാറണം. ഒരുപാട് നല്ല മനുഷ്യർ കെട്ടിപ്പൊക്കിയ ഒരു ചാനലാണ്. ജനഹൃദയത്തിലാണ് അതിന്റെ സ്ഥാനം. നിങ്ങളായിട്ട് ഇന്ത്യയിലെ ഏറ്റവും വിലയുള്ള ആ ബ്രാൻഡ് നശിപ്പിച്ചു കളയരുത്
നിങ്ങളുടെ ഫ്രസ്‌ട്രേഷനുകൾ തീർക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല ഏഷ്യാനെറ്റ് എന്ന ആ ബ്രാൻഡ്.

മിസ്റ്റർ വിനു വി ജോൺ
ഇന്നും ന്യൂസ് അവർ അവസാനിക്കുമ്പോൾ ഹിസ്റ്റീരിയ ബാധിച്ചവനെ പോലുള്ള നിങ്ങളുടെ കാറി കൂവൽ കണ്ടു….

Posted by Sunitha Devadas on Saturday, October 24, 2020