സണ്ണി ലിയോണ്‍ കൊച്ചിയില്‍; നിയന്ത്രണംവിട്ട് ആരാധകര്‍; പോലീസ് ലാത്തി വീശി

കൊച്ചിയില് സണ്ണി ലിയോണ് പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില് ആരാധകര് നിയന്ത്രണം വിട്ടതിനെത്തുടര്ന്ന് പോലീസ് ലാത്തി വീശി. എംജി റോഡില് മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് അടുത്ത് മൊബൈല് റീട്ടെയിലറായ ഫോണ് ഫോറിന്റെ ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ് എത്തിയത്. എന്നാല് തിരക്ക് മൂലം ഉദ്ഘാടനച്ചടങ്ങുകള് വൈകി.
 | 

സണ്ണി ലിയോണ്‍ കൊച്ചിയില്‍; നിയന്ത്രണംവിട്ട് ആരാധകര്‍; പോലീസ് ലാത്തി വീശി

കൊച്ചി: കൊച്ചിയില്‍ സണ്ണി ലിയോണ്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ആരാധകര്‍ നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. എംജി റോഡില്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് അടുത്ത് മൊബൈല്‍ റീട്ടെയിലറായ ഫോണ്‍ ഫോറിന്റെ ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ എത്തിയത്. എന്നാല്‍ തിരക്ക് മൂലം ഉദ്ഘാടനച്ചടങ്ങുകള്‍ വൈകി.

11 മണിക്ക് താരം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. റോഡിലും കെട്ടിടങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് കാത്തിരുന്നത്. അറിയിച്ച സമയമായിട്ടും സണ്ണി ലിയോണ്‍ എത്താതായതോടെ ആരാധകര്‍ ബഹളം വെക്കാന്‍ ആരംഭിച്ചു. വേദിക്ക് അരികിലുള്ള എടിഎമ്മിന്റെ ബോര്‍ഡ് തകര്‍ന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

12.30ഓടെയാണ് സണ്ണി വേദിയിലെത്തിയത്. പരിപാടിയോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത്. പോലീസും താരത്തിന്റെ സ്വകാര്യ സുരക്ഷാ സംഘവും സന്നാഹങ്ങള്‍ ഒരുക്കി.