പാമൊലിൻ കേസ്; ജിജി തോംസനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിൽ തടയമില്ലെന്ന് സുപ്രീംകോടതി

പാമൊലിൻ കേസിൽ ചീഫ് സെക്രട്ടറി ജിജി തോംസനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിൽ തടസ്സമില്ലെന്ന് സുപ്രീംകോടതി. കേസിൽ ജിജി തോംസന്റെ ഹർജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.
 | 

പാമൊലിൻ കേസ്; ജിജി തോംസനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിൽ തടയമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പാമൊലിൻ കേസിൽ ചീഫ് സെക്രട്ടറി ജിജി തോംസനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിൽ തടസ്സമില്ലെന്ന് സുപ്രീംകോടതി. കേസിൽ ജിജി തോംസന്റെ ഹർജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു. കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ജിജി തോംസന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചു.

പ്രോസ്‌ക്യൂഷന് കേന്ദ്രസർക്കാർ അനുമതി ലഭിച്ചിട്ടില്ലെന്ന് ജിജി തോംസന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞുവെങ്കിലും സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. അതേസമയം വിധി കണ്ട ശേഷം പ്രതികരിക്കാമെന്ന് ജിജി തോംസൺ പറഞ്ഞു.

കെ. കരുണാകരൻ മുഖ്യമന്ത്രിയും ടി.എച്ച്. മുസ്തഫ ഭക്ഷ്യമന്ത്രിയുമായിരുന്ന കാലത്ത് 1992 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 15,000 ടൺ പാമൊലിൻ ഇറക്കുമതി ചെയ്തതിൽ സംസ്ഥാനത്തിനു 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണു കേസ്. കേസിൽ മുൻ മുഖ്യമന്ത്രി കരുണാകരനായിരുന്നു ഒന്നാം പ്രതി. നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. സംഭവം നടക്കുമ്പോൾ സിവിൽ സപ്ലൈഡ് എം.ഡിയായിരുന്നു ജിജി തോംസൺ. ഇവരെ കൂടാതെ മുൻ ചീഫ് സെക്രട്ടറി എസ്.പദ്മകുമാർ, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു. പാമൊയിൽ കമ്പനി ഡയറക്ടർമാരായ വി.സദാശിവൻ, ശിവരാമകൃഷ്ണൻ, മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ പി.ജെ. തോമസ് എന്നിവരും കേസിൽ പ്രതികളാണ്.