മുല്ലപ്പെരിയാർ: കേരളത്തിന്റെ ഹർജി സുപ്രീംകോടതി തള്ളി

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സമർപ്പിച്ച പുനപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബഞ്ചാണ് ഹർജി തള്ളിയത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് അനുമതി നൽകിയ മെയ് ഏഴിലെ വിധി ചോദ്യം ചെയ്താണ് കേരളം ഹർജി നൽകിയത്.
 | 

മുല്ലപ്പെരിയാർ: കേരളത്തിന്റെ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സമർപ്പിച്ച പുനപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബഞ്ചാണ് ഹർജി തള്ളിയത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് അനുമതി നൽകിയ മെയ് ഏഴിലെ വിധി ചോദ്യം ചെയ്താണ് കേരളം ഹർജി നൽകിയത്.

ജലം പങ്കുവയ്ക്കൽ കരാർ നിലനിൽക്കുന്നതല്ല, അണക്കെട്ടിലെ പരമാവധി വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തില്ല തുടങ്ങിയ കേരളത്തിന്റെ വാദങ്ങൾ ബഞ്ച് തള്ളി. ജലനിരപ്പ് 142 അടിയായി ഉയർത്തിയാലും ഡാമിന് ബലക്ഷയം ഇല്ല എന്ന തമിഴ്‌നാടിന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്.

ഹർജി തള്ളിയ സാഹചര്യത്തിൽ തെറ്റു തിരുത്തൽ ഹർജി നൽകുക മാത്രമാണ് ഇനി കേരളത്തിന് മുന്നിലുള്ള ഏക വഴി. എന്നാൽ കോടതി വിധിയിൽ ഏതെങ്കിലും തരത്തിലുള്ള നിയമപരവും ഭരണഘടനാപരവുമായ പിഴവുകൾ കേരളം വ്യക്തമായി ചൂണ്ടിക്കാട്ടേണ്ടി വരും.