ഉത്രയെ കൊന്നത് താനാണെന്ന് സമ്മതിച്ച് സൂരജ്; കുറ്റസമ്മതം മാധ്യമങ്ങള്‍ക്ക് മുന്നില്‍

ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് മാധ്യമങ്ങള്ക്ക് മുന്നില് തുറന്നു പറഞ്ഞ് പ്രതി സൂരജ്.
 | 
ഉത്രയെ കൊന്നത് താനാണെന്ന് സമ്മതിച്ച് സൂരജ്; കുറ്റസമ്മതം മാധ്യമങ്ങള്‍ക്ക് മുന്നില്‍

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ് പ്രതി സൂരജ്. വനംവകുപ്പിന്റെ തെളിവെടുപ്പിനിടെയായിരുന്നു സംഭവം. കൊലയ്ക്ക് കാരണമെന്താണെന്നുള്ള ചോദ്യത്തിന് സൂരജ് അങ്ങനെയൊന്നുമില്ല എന്ന് മാത്രമാണ് പ്രതികരിച്ചത്. കരഞ്ഞു കൊണ്ടായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്.

ഞാനാണ് ചെയ്ത്, ചെയ്തു എന്നായിരുന്നു സൂരജ് മാധ്യമങ്ങളോട് പറഞ്ഞത്. ഉത്രയുടെ കൊലപാതകത്തോട് അനുബന്ധിച്ച് വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. പറക്കോട്ടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ രണ്ടാം പ്രതിയായ സുരേഷിനെയും എത്തിച്ചിരുന്നു.