സുരക്ഷ നല്‍കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ മടക്കി അയച്ച് കെ.സുരേന്ദ്രന്‍

സുരക്ഷ നല്കാന് എത്തിയ പോലീസുകാരെ മടക്കി അയച്ച് കെ.സുരേന്ദ്രന്.
 | 
സുരക്ഷ നല്‍കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ മടക്കി അയച്ച് കെ.സുരേന്ദ്രന്‍

കോഴിക്കോട്: സുരക്ഷ നല്‍കാന്‍ എത്തിയ പോലീസുകാരെ മടക്കി അയച്ച് കെ.സുരേന്ദ്രന്‍. ഇന്റലിജന്‍സ് നിര്‍ദേശം അനുസരിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന് സുരക്ഷ നല്‍കാന്‍ പോലീസ് തീരുമാനിച്ചത്. രണ്ട് പോലീസുകാരാണ് ഇതനുസരിച്ച് എത്തിയത്. കോഴിക്കോട് റൂറല്‍ പോലീസാണ് ഇവരെ അയച്ചത്. എന്നാല്‍ സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കി പോലീസുകാരെ സുരേന്ദ്രന്‍ മടക്കി അയക്കുകയായിരുന്നു.

തനിക്ക് സുരക്ഷാ ഭീഷണി ഉള്ളതായോ സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതിനെ കുറിച്ചോ തനിക്ക് അറിവില്ലെന്നായിരുന്നു ശനിയാഴ്ച സുരേന്ദ്രന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. എ.ആര്‍ ക്യാമ്പില്‍ നിന്ന് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കുകയാണെന്നും ഏതോ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച അറിവ് മാത്രമേയുള്ളു എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

താന്‍ അത്തരം സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. കേരള സര്‍ക്കാരില്‍ നിന്ന് അത്തരത്തില്‍ ഒരു സുരക്ഷ ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. പൊലീസ് എനിക്ക് സുരക്ഷ തരാന്‍ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശ്യം ആണോ എന്ന് ആര്‍ക്കാണ് അറിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.