കാര്‍ രജിസ്‌ട്രേഷന് വ്യാജരേഖ; സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി

ആഡംബര കാര് രജിസ്ട്രേഷനായി വ്യാജരേഖ സമര്പ്പിച്ച കേസില് സുരേഷ് ഗോപി എംപി മുന്കൂര് ജാമ്യത്തിന് അപേക്ഷ നല്കി. ആഡംബര കാര് പോണ്ടിച്ചേരിയില് രജിസ്റ്റര് ചെയ്ത് നികുതി വെട്ടിക്കാനായി വ്യാജരേഖ സമര്പ്പിച്ചു എന്നാണ് കേസ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് വ്യാജരേഖ സമര്പ്പിച്ചതായി വ്യക്തമായത്.
 | 

കാര്‍ രജിസ്‌ട്രേഷന് വ്യാജരേഖ; സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി

കൊച്ചി: ആഡംബര കാര്‍ രജിസ്‌ട്രേഷനായി വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കാനായി വ്യാജരേഖ സമര്‍പ്പിച്ചു എന്നാണ് കേസ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് വ്യാജരേഖ സമര്‍പ്പിച്ചതായി വ്യക്തമായത്.

കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തിലേറെ കാറുകള്‍ സംസ്ഥാനത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവയില്‍ 1178 കാറുകള്‍ കേരളത്തില്‍ നിന്ന് വാങ്ങിയതിനു ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമായി. വിഷയത്തില്‍ സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു.

സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള പിവൈ 05 എ 99 എന്ന ഓഡി കാര്‍ കേരളത്തില്‍ ഓടുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി തിരുവനന്തപുരം ആര്‍ടിഒ ആണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.