പോണ്ടിച്ചേരിയില്‍ തനിക്ക് കൃഷിയുണ്ട്, അവിടെ താമസിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി

പോണ്ടിച്ചേരിയില് തനിക്ക് കൃഷിയിടമുണ്ടെന്നും അവിടെ താമസിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. കൃഷിയിടത്തില് പോകാനാണ് കാര് ഉപയോഗിച്ചതെന്നും നികുതി വെട്ടിച്ച് കാര് രജിസ്സ്ട്രേഷന് നടത്തിയെന്ന കേസില് ക്രൈംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നല്കി.
 | 

പോണ്ടിച്ചേരിയില്‍ തനിക്ക് കൃഷിയുണ്ട്, അവിടെ താമസിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ തനിക്ക് കൃഷിയിടമുണ്ടെന്നും അവിടെ താമസിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. കൃഷിയിടത്തില്‍ പോകാനാണ് കാര്‍ ഉപയോഗിച്ചതെന്നും നികുതി വെട്ടിച്ച് കാര്‍ രജിസ്‌സ്‌ട്രേഷന്‍ നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നല്‍കി.

ക്രൈംബ്രാഞ്ച് എസ്പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളും സുരേഷ് ഗോപി ഹാജരാക്കിയിരുന്നു. ഇവ പരിശോധിച്ച ശേഷം വീണ്ടും ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാര്‍ രജിസ്‌ട്രേഷനില്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് സുരേഷ് ഗോപി അന്വേഷണ സംഘത്തോട് പറഞ്ഞത്. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി തടഞ്ഞിരുന്നു. 80 ലക്ഷം രൂപ വരുന്ന ഓഡി ക്യു 7 കാറും എംപിയായതിനു ശേഷം മറ്റൊരു കാറും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കേസ്.