രണ്ടിനും വേറിട്ട തിരക്കഥയാണ്, രണ്ട് സിനിമയും നടക്കട്ടെ; ഇത് ഒരു ഫാന്‍ ഫൈറ്റ് ആകരുതെന്ന് സുരേഷ് ഗോപി

ഇന്ന് വൈകിട്ട് ടൈറ്റില് പ്രഖ്യാപിക്കാനിരിക്കുന്ന തന്റെ 250-ാം ചിത്രത്തിന്റേത് വേറിട്ട തിരക്കഥയാണെന്ന് സുരേഷ് ഗോപി.
 | 
രണ്ടിനും വേറിട്ട തിരക്കഥയാണ്, രണ്ട് സിനിമയും നടക്കട്ടെ; ഇത് ഒരു ഫാന്‍ ഫൈറ്റ് ആകരുതെന്ന് സുരേഷ് ഗോപി

ഇന്ന് വൈകിട്ട് ടൈറ്റില്‍ പ്രഖ്യാപിക്കാനിരിക്കുന്ന തന്റെ 250-ാം ചിത്രത്തിന്റേത് വേറിട്ട തിരക്കഥയാണെന്ന് സുരേഷ് ഗോപി. അതേ തിരക്കഥയില്‍ അതേ ക്രൂവും താരങ്ങളുമായി തന്റെ 250-ാം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുമെന്ന് അറിയിക്കുന്ന പോസ്റ്റിലാണ് സുരേഷ് ഗോപി ഈ കമന്റമായി എത്തിയിരിക്കുന്നത്. ഇതൊരു ഫാന്‍ ഫൈറ്റ് ആവരുതേ എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെയാണ് പ്രിഥ്വിയെന്നും പ്രിഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ടുള്ള കമന്റില്‍ സുരേഷ് ഗോപി പറയുന്നു.

ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള ആളുകളുടെ നിലനില്‍പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്. രണ്ട് സിനിമയും നടക്കട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമാ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ. എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുത് എന്ന് അപേക്ഷിക്കുന്നു എന്നാണ് സുരേഷ് ഗോപിയുടെ കമന്റ്.

രണ്ടിനും വേറിട്ട തിരക്കഥയാണ്, രണ്ട് സിനിമയും നടക്കട്ടെ; ഇത് ഒരു ഫാന്‍ ഫൈറ്റ് ആകരുതെന്ന് സുരേഷ് ഗോപി

കോടതി നിര്‍ദേശം മറികടന്ന് തന്റെ 250-ാം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനവുമായി മുന്നോട്ടു പോകുമെന്ന സൂചനയുമായാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെ 100 താരങ്ങളെക്കൊണ്ട് സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിക്കുമെന്ന പോസ്റ്റ് സുരേഷ് ഗോപി പങ്കുവെച്ചത്. പകര്‍പ്പവകാശലംഘനം കണ്ടെത്തിയതിനാല്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ കഥാപാത്രമാകുന്ന സുരേഷ് ഗോപി ചിത്രത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.