അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ്‌ഗോപി

അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി എംപി. പുനര്ജന്മത്തില് വിശ്വാസമുണ്ട്. അടുത്ത ജന്മത്തിലെങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്പ്പിക്കാനുള്ള ഭാഗ്യമുണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
 | 

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി എംപി. പുനര്‍ജന്‍മത്തില്‍ വിശ്വാസമുണ്ട്. അടുത്ത ജന്മത്തിലെങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനുള്ള ഭാഗ്യമുണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈശ്വരനെ പ്രാര്‍ത്ഥിക്കാന് തനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവമാണ്. മാംസവും ചോരയുമുള്ള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹമെന്നും സുരേഷ് ഗോപി പറഞ്ഞു. ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല.

അതിനായി രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. യോഗക്ഷേമസഭയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.