സൂര്യ ടിവി ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

സൂര്യ ടിവിയില് മാനേജ്മെന്റുമായി കുറച്ചു കാലമായി നിലനിന്നു വന്നിരുന്ന അസ്വാരസ്യങ്ങള്ക്കൊടുവില് ജീവനക്കാര് അനിശ്ചിതകാലസമരം ആരംഭിച്ചു. സണ് നെറ്റ് വര്ക്കിനു കീഴില് പ്രവര്ത്തിക്കുന്ന സൂര്യ ടിവി, കിരണ് ടിവി, സൂര്യ മ്യൂസിക്, കൊച്ചു ടിവി എന്നിവയിലെ 120 ഓളം ജീവനക്കാരാണ് സമരത്തില് പങ്കെടുക്കുന്നത്. ഓണക്കാലത്ത് ബോണസ് പ്രശ്നത്തിലാണ് മാനേജ്മെന്റുമായുള്ള അസ്വാരസ്യങ്ങള് ആരംഭിക്കുന്നത്. വര്ഷങ്ങളായി ജോലി ചെയ്യുന്നവര്ക്കും 7000-8000 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്നും ജീവനക്കാര് ആരോപിച്ചിരുന്നു.
 | 

സൂര്യ ടിവി ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

കൊച്ചി: സൂര്യ ടിവിയില്‍ മാനേജ്‌മെന്റുമായി കുറച്ചു കാലമായി നിലനിന്നു വന്നിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ജീവനക്കാര്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. സണ്‍ നെറ്റ് വര്‍ക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ടിവി, കിരണ്‍ ടിവി, സൂര്യ മ്യൂസിക്, കൊച്ചു ടിവി എന്നിവയിലെ 120 ഓളം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഓണക്കാലത്ത് ബോണസ് പ്രശ്‌നത്തിലാണ് മാനേജ്‌മെന്റുമായുള്ള അസ്വാരസ്യങ്ങള്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്കും 7000-8000 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു.

14 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്കു പോലും 9000 രൂപയായിരുന്നു ശമ്പളം. വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ വളരെ കുറവായിരുന്നു നല്‍കി വന്നിരുന്നത്. ഈ വര്‍ഷം ഇതില്‍ വര്‍ദ്ധന അനുവദിച്ചെങ്കിലും വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് നല്‍കിയത്. പ്രതിഷേധങ്ങള്‍ക്കു ശേഷം ഓണത്തിന് ബോണസായി 7000 രൂപ അനുവദിച്ചെങ്കിലും അത് പ്രൊവിഡന്റ് ഫണ്ടിനായി പിടിക്കുന്ന തുകയില്‍ നിന്ന് മാനേജ്‌മെന്റ് പിടിച്ചത് പ്രതിഷേധം ശക്തമാക്കി. കുറഞ്ഞ ശമ്പളം 18,000 രൂപയാക്കി പുനര്‍നിര്‍ണയിക്കുക, ഓവര്‍ടൈമിന് വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നു.

അടുത്തിടെ നടന്ന പ്രതിഷേധങ്ങള്‍ക്കു പിന്നാലെ മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ ആരംഭിച്ചതായി ജീവനക്കാര്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെ കിരണ്‍ ടിവി പ്രവര്‍ത്തനങ്ങള്‍ ചെന്നൈയില്‍ ചെന്നൈയിലേക്ക് മാറ്റുകയും ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. ഇളവിന് അപേക്ഷിച്ചവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ജീവനക്കാര്‍ പറഞ്ഞിരുന്നു.