സൂര്യ ടിവി ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

സൂര്യ ടിവിയില് ജീവനക്കാര് അനിശ്ചിതകാല സമരം ആരംഭിച്ചു. കൊച്ചിയിലെ ഓഫീസില് 60 ലേറെ ജീവനക്കാരാണ് സമരത്തില് പങ്കെടുക്കുന്നത്. ശമ്പള വര്ദ്ധനവ്, ശമ്പള പരിഷ്കരണം തുടങ്ങിയ ആവശ്യങ്ങള് പരിഗണിക്കാന് മാനേജ്മെന്റ് തയ്യാറാകാത്തതില് പ്രതിഷേധിച്ചാണ് സമരം. ഒമ്പത് മാസം മുമ്പ് റീജിയണല് ജോയിന്റ് ലേബര് കമ്മീഷണര്ക്കു സമര്പ്പിച്ച പരാതിയില് ചര്ച്ചകള് അകാരണമായി നീളുന്നതിലും തീരുമാനങ്ങള് ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് സമരം.
 | 

സൂര്യ ടിവി ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

കൊച്ചി: സൂര്യ ടിവിയില്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. കൊച്ചിയിലെ ഓഫീസില്‍ 60 ലേറെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ശമ്പള വര്‍ദ്ധനവ്, ശമ്പള പരിഷ്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഒമ്പത് മാസം മുമ്പ് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ക്കു സമര്‍പ്പിച്ച പരാതിയില്‍ ചര്‍ച്ചകള്‍ അകാരണമായി നീളുന്നതിലും തീരുമാനങ്ങള്‍ ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് സമരം.

അര്‍ഹമായ ബോണസ്, ശമ്പള ഏകീകരണം എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുക, പ്രതികാര നടപടിയുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയ തൊഴിലാളികളെ സ്ഥാപനത്തില്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു. സൂര്യ ടിവിയിലെയും അനുബന്ധ ചാനലുകളിലെയും തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബിഎംഎസിന്റെ നേതൃത്വത്തിലാണ് സമരം.

സൂര്യ ടിവി ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

പരാതി നല്‍കി 9 മാസമായിട്ടും ചര്‍ച്ചകളില്‍ കാര്യമായി പങ്കെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. ശമ്പള പരിഷ്‌കരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും രണ്ട് മാസം കൂടി കഴിഞ്ഞ് പരിഗണിക്കാമെന്നാണ് കമ്പനി സ്വീകരിക്കുന്ന നിലപാട്. 20 വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്കു പോലും അര്‍ഹമായ പ്രമോഷനോ ശമ്പള വര്‍ദ്ധനവോ അനുവദിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോളാണ് കഴിഞ്ഞ വര്‍ഷം ഓണത്തിന് സ്റ്റാറ്റിയൂട്ടറി ബോണസ് ആയ 7000 രൂപ നല്‍കിയത്. എന്നാല്‍ ഈ തുക പിന്നീട് ഇന്‍സന്റീവുകളില്‍ നിന്ന് തിരിച്ചു പിടിച്ചെന്നും തൊഴിലാളികള്‍ പറഞ്ഞു.

തൊഴിലാളി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതോടെ സൂര്യ മൂവീസ്, സൂര്യ മ്യൂസിക് എന്നീ ചാനലുകളുടെ പ്രവര്‍ത്തനം ചെന്നൈയിലേക്ക് മാറ്റിയിരുന്നു. തുച്ഛമായ ശമ്പളത്തിന് ഇവിടേക്ക് പോകാന്‍ തയ്യാറാകാതിരുന്ന തൊഴിലാളികളില്‍ പലരും ഇപ്പോള്‍ തൊഴില്‍ അനിശ്ചിതത്വത്തിലാണ്. ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് മെയ് 8ന് സൂര്യ ടിവിയുടെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. അര്‍ഹതപ്പെട്ട ബോണസ്, അടിസ്ഥാന ശമ്പളം എന്നിവ പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.