സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു

സ്വര്ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സന്ദീപും റിമാന്ഡില്.
 | 
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സന്ദീപും റിമാന്‍ഡില്‍. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ആയിരുന്ന പ്രതികളെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 21 വരെയാണ് റിമാന്‍ഡ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഐഎയും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടത്തും. സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മൊഴി.