സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില് സ്വാധീനം ഉണ്ടായിരുന്നുവെന്ന് എന്ഐഎ.
 | 
സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ

കൊച്ചി: സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ. സ്വപ്‌നയുടെ ജാമ്യാപേക്ഷയുടെ വാദത്തിലാണ് എന്‍ഐഎ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് സ്വപ്‌നയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയിലും പങ്കുണ്ട്. യുഎഇ കോണ്‍സുലേറ്റിലും സ്വപ്‌നയ്ക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്നതായും എന്‍ഐഎ പറഞ്ഞു.

അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാര്‍ ആണ് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി സ്വപ്നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളര്‍ പ്രതിഫലം സ്വപ്‌ന വാങ്ങിയിരുന്നു. സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് ജോലി വാങ്ങി നല്‍കിയത് ശിവശങ്കര്‍ ആണ് തുടങ്ങിയ വാദങ്ങളാണ് എന്‍ഐഎ ഉന്നയിച്ചത്.

സാധനങ്ങള്‍ വിട്ട് കിട്ടുന്നതിന് സ്വപ്ന കസ്റ്റംസ് ഓഫീസറെ വിളിച്ചു. പിടിച്ചുവെച്ച ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകിട്ടുന്നതിനായി സ്വപ്‌ന ശിവശങ്കറിന്റെ ഫ്‌ളാറ്റിലെത്തി. എന്നാല്‍ അദ്ദേഹം അതിന് വഴങ്ങിയില്ലെന്നും വാദത്തില്‍ എന്‍ഐഎ പറഞ്ഞു.