സ്വപ്‌നയും സന്ദീപുമായി എന്‍ഐഎ സംഘം ആലുവ ജില്ലാ ആശുപത്രിയില്‍; ഉടന്‍ കൊച്ചിയിലെത്തും

സ്വര്ണ്ണക്കടത്ത് കേസില് ബംഗളൂരുവില് പിടിയിലായ സ്വപ്നയും സന്ദീപുമായി എന്ഐഎ സംഘം ആലുവ ജില്ലാ ആശുപത്രിയില്.
 | 
സ്വപ്‌നയും സന്ദീപുമായി എന്‍ഐഎ സംഘം ആലുവ ജില്ലാ ആശുപത്രിയില്‍; ഉടന്‍ കൊച്ചിയിലെത്തും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ബംഗളൂരുവില്‍ പിടിയിലായ സ്വപ്‌നയും സന്ദീപുമായി എന്‍ഐഎ സംഘം ആലുവ ജില്ലാ ആശുപത്രിയില്‍. കൊച്ചിയില്‍ എന്‍ഐഎ കോടതി 2ലേക്കാണ് പ്രതികളെ നേരിട്ട് എത്തിക്കുന്നത്. ഇതിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് കരുതുന്നത്. അല്‍പ സമയത്തിനുള്ളില്‍ തന്നെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലും കോടതിയിലും എത്തിക്കും.

ബംഗളൂരുവില്‍ നിന്ന് രണ്ട് വാഹനങ്ങളിലായാണ് സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവന്നത്. യാത്രക്കിടെ വടക്കഞ്ചേരിയില്‍ വെച്ച് സ്വപ്നയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. ഇതേത്തുടര്‍ന്ന് സന്ദീപിനെ കൊണ്ടുവന്ന കാറിലേക്ക് സ്വപ്‌നയെയും കയറ്റി യാത്ര തുടരുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത.

റിമാന്‍ഡ് ചെയ്താല്‍ ഇവരെ കറുകുറ്റിയിലെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും എന്‍ഐഎ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുക.