സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: സ്വര്ണ്ണക്കടത്ത് കേസില് ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ചത്തേക്കാണ് ഹര്ജി മാറ്റിയത്. ഓണ്ലൈനായാണ് കോടതി ഹര്ജി പരിഗണിച്ചത്. മുന്കൂര് ജാമ്യത്തെ എന്ഐഎ കോടതിയില് എതിര്ത്തു. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്ക്ക് സ്വര്ണ്ണക്കടത്തില് പങ്കുണ്ടെന്നും മുന്കൂര് ജാമ്യം അനുവദിക്കരുതെന്നും എന്ഐഎ വാദിച്ചു. സ്വപ്നയെ കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും കള്ളക്കടത്ത് നടത്തുന്നത് തീവ്രവാദ പ്രവര്ത്തനങ്ങള്ക്കായി പണം സംഭരിക്കുന്നതിനാണെന്നും കേന്ദ്രസര്ക്കാര് അറിയിച്ചു. ഇതേത്തുടര്ന്നാണ് ജാമ്യ ഹര്ജി മാറ്റിയത്. കേസില് സ്വപ്നയുടെ അറസ്റ്റ്
 | 
സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിയത്. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തു. സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ വാദിച്ചു.

സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും കള്ളക്കടത്ത് നടത്തുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭരിക്കുന്നതിനാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ജാമ്യ ഹര്‍ജി മാറ്റിയത്. കേസില്‍ സ്വപ്‌നയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടി. എഫ്‌ഐആറിന്റെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

യുഎഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സ്വപ്‌ന ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ ബാഗേജിനെക്കുറിച്ച് കസ്റ്റംസില്‍ വിളിച്ചു ചോദിച്ചതെന്നും ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു.