സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ല, മാറി നില്‍ക്കുന്നത് ഭയം മൂലം, ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്‌ന സുരേഷ്

താന് സ്വര്ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന് സ്വപ്ന സുരേഷ്.
 | 
സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ല, മാറി നില്‍ക്കുന്നത് ഭയം മൂലം, ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്‌ന സുരേഷ്

താന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന് സ്വപ്‌ന സുരേഷ്. താന്‍ മാറി നില്‍ക്കുന്നത് ഭയം മൂലമാണെന്നും 24 ന്യൂസിന് നല്‍കിയ ശബ്ദരേഖയില്‍ സ്വ്പന സുരേഷ് പറഞ്ഞു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്‌ന പറഞ്ഞു. തന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണം. യുഎഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞതല്ലാതെ മറ്റൊന്നും താന്‍ ചെയ്തില്ല.

ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണ്ണത്തില്‍ ഒരു പങ്കുമില്ല. ക്ലിയറന്‍സ് താമസിച്ചപ്പോള്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് വിളിച്ചത്. വൈകുന്നത് എന്താണെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസില്‍ വിളിച്ച് ബാഗേജ് വേഗത്തില്‍ ക്ലിയര്‍ ചെയ്യാമോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്‌ന വിശദീകരിച്ചു.

താന്‍ കോണ്‍സുലേറ്റിന്റെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലായിരുന്നു പ്രവര്‍ത്തിച്ചത്. ജോലിയുടെ ഭാഗമായാണ് പല ഉന്നതരുമായും ബന്ധപ്പെടേണ്ടി വന്നത്. എല്ലാ മന്ത്രിമാരുമായും താന്‍ സംസാരിക്കുകയും പരിപാടികളിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് തന്നെ പിരിച്ചു വിട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.