വിധിന്യായത്തില്‍ ന്യായം തിരയരുതെന്ന് സ്വരാജ്; ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ രക്ഷപ്പെട്ടത് ഇങ്ങനെയെന്ന് ബല്‍റാം

ബാബറി മസ്ജിദ് തകര്ത്ത കേസിലെ വിധിന്യായത്തില് വിമര്ശനവുമായി വിവിധ പാര്ട്ടികളുടെ നേതാക്കള്. വിധിന്യായത്തില് ന്യായം തിരയരുതെന്ന് എം.സ്വരാജ് ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. നീതിയെക്കുറിച്ച് ചിന്തിക്കുക പോലും അരുത്. ഇന്ത്യയില് ഇപ്പോള് ഇങ്ങനെയാണെന്നാണ് സ്വരാജ് കുറിച്ചത്. അതേസമയം മഹാത്മാഗാന്ധി വധ ഗൂഢാലോചനാ കേസില് നിന്ന് സവര്ക്കര് ഉള്പ്പെടെയുള്ള ഹിന്ദുത്വവാദികള് രക്ഷപ്പെട്ടത് ഇങ്ങനെ തന്നെയാണെന്ന് വി.ടി.ബല്റാം കുറിച്ചു.. വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്. Posted by M Swaraj on Wednesday, September 30,
 | 
വിധിന്യായത്തില്‍ ന്യായം തിരയരുതെന്ന് സ്വരാജ്; ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ രക്ഷപ്പെട്ടത് ഇങ്ങനെയെന്ന് ബല്‍റാം

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധിന്യായത്തില്‍ വിമര്‍ശനവുമായി വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍. വിധിന്യായത്തില്‍ ന്യായം തിരയരുതെന്ന് എം.സ്വരാജ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നീതിയെക്കുറിച്ച് ചിന്തിക്കുക പോലും അരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്നാണ് സ്വരാജ് കുറിച്ചത്. അതേസമയം മഹാത്മാഗാന്ധി വധ ഗൂഢാലോചനാ കേസില്‍ നിന്ന് സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ രക്ഷപ്പെട്ടത് ഇങ്ങനെ തന്നെയാണെന്ന് വി.ടി.ബല്‍റാം കുറിച്ചു..

വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്.

Posted by M Swaraj on Wednesday, September 30, 2020

മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വ വാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ്.

Posted by VT Balram on Wednesday, September 30, 2020

സിബിഐ നല്‍കിയ തെളിവുകള്‍ പൂര്‍ണ്ണമായും നിരാകരിച്ചു കൊണ്ടാണ് പ്രത്യേക സിബിഐ കോടതി ഈ വിധി പുറപ്പെടുവിച്ചത്. സാമൂഹ്യ വിരുദ്ധരുടെ കൂട്ടമാണ് പള്ളി തകര്‍ത്തത്. പ്രതിപ്പട്ടികയിലുള്ള നേതാക്കള്‍ ഇവരെ തടയാനാണ് ശ്രമിച്ചതെന്നും വിധിയില്‍ കോടതി പറഞ്ഞു. ബാബറി മസ്ജിദിനെതിരെ ശക്തമായ വികാരമുണ്ടാക്കിയ നേതാക്കള്‍ അത് തകര്‍ക്കാന്‍ ശ്രമിച്ചവരെ തടയാനാണ് ശ്രമിച്ചതെന്ന വിധിന്യായത്തിലെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.