”അയ്മനം ഗ്രാമപഞ്ചായത്തസ്യ, മണ്ഡലം സദസ്യത്വേന”; അയ്മനത്തെ ബിജെപി അംഗത്തിന്റെ സംസ്‌കൃതം സത്യപ്രതിജ്ഞ വൈറല്‍

അയ്മനത്തെ ബിജെപി അംഗം ദേവകിയുടെ സംസ്കൃതം സത്യപ്രതിജ്ഞയുടെ വീഡിയോ സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
 | 
”അയ്മനം ഗ്രാമപഞ്ചായത്തസ്യ, മണ്ഡലം സദസ്യത്വേന”; അയ്മനത്തെ ബിജെപി അംഗത്തിന്റെ സംസ്‌കൃതം സത്യപ്രതിജ്ഞ വൈറല്‍

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു നടന്നത്. തിരുവനന്തപുരം കോര്‍പറേഷനിലും കോട്ടയത്ത് അയ്മനം ഗ്രാമപഞ്ചായത്തിലും ബിജെപി അംഗങ്ങള്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് വാര്‍ത്തയാവുകയും ചെയ്തു. അയ്മനത്തെ ബിജെപി അംഗം ദേവകിയുടെ സംസ്‌കൃതം സത്യപ്രതിജ്ഞയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സംസ്‌കൃതത്തിലുള്ള സത്യപ്രതിജ്ഞ കേട്ട് പ്രതിജ്ഞാ വാചകം വായിച്ചു കൊടുത്ത മുതിര്‍ന്ന ഇടതുപക്ഷ അംഗം അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കാണാം

തിരുവനന്തപുരം കോര്‍പറേഷനിലെ സംസ്‌കൃതം സത്യപ്രതിജ്ഞയുടെ ഭാഷാ രഹസ്യം പക്ഷേ ക്യാമറ പൊളിച്ചിരുന്നു. മലയാളത്തില്‍ എഴുതിയ സംസ്‌കൃതമാണ് സത്യപ്രതിജ്ഞയ്ക്കായി ബിജെപി അംഗം മഞ്ജു നോക്കി വായിച്ചത്. മലയാള സംസ്‌കൃത പ്രതിജ്ഞാ വാചകങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.