ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ ‘വടിവാള്‍ ആക്ഷന്‍’ വീഡിയോ പുറത്ത്; വീഡിയോ കാണാം

പെരിയയില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായവരുടെ 'വടിവാള് ആക്ഷന്' മ്യൂസിക്കലി വീഡിയോ പുറത്ത്. പിടിയിലായ സജി, ഗിജിന് എന്നിവരുടെ വീഡിയോയാണ് പുറത്തു വന്നത്. എച്ചിലടുക്കത്ത് സജിയുടെ കടയില് നിന്ന് വടിവാളുമായി പുറത്തു വരുന്ന വീഡിയോയാണ് ഇത്. കടയില് നിന്ന് വടിവാളുമായി പുറത്തിറങ്ങുന്ന സജി അത് ഗിജിന് എറിഞ്ഞു കൊടുത്തുകൊണ്ട് കാറില് കയറുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.
 | 
ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ ‘വടിവാള്‍ ആക്ഷന്‍’ വീഡിയോ പുറത്ത്; വീഡിയോ കാണാം

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുടെ ‘വടിവാള്‍ ആക്ഷന്‍’ മ്യൂസിക്കലി വീഡിയോ പുറത്ത്. പിടിയിലായ സജി, ഗിജിന്‍ എന്നിവരുടെ വീഡിയോയാണ് പുറത്തു വന്നത്. എച്ചിലടുക്കത്ത് സജിയുടെ കടയില്‍ നിന്ന് വടിവാളുമായി പുറത്തു വരുന്ന വീഡിയോയാണ് ഇത്. കടയില്‍ നിന്ന് വടിവാളുമായി പുറത്തിറങ്ങുന്ന സജി അത് ഗിജിന് എറിഞ്ഞു കൊടുത്തുകൊണ്ട് കാറില്‍ കയറുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.

മ്യൂസിക്കലി ആപ്പില്‍ ചിത്രീകരിച്ച് പശ്ചാത്തല സംഗീതം ചേര്‍ത്ത വീഡിയോ പ്രതികള്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപമാണ് സജിയുടെ കട. ഈ കടയില്‍ നിന്ന് നേരത്തേ വടിവാള്‍ പിടിച്ചെടുത്തിരുന്നെന്നും ഈ കേസ് ഒതുക്കിത്തീര്‍ത്തതാണെന്നു ആരോപണമുണ്ട്.

വീഡിയോ കാണാം