ഹനുമാൻ സേനാ പ്രവർത്തകരെക്കാൾ ഭേദം കുരങ്ങൻമാർ: ടിഎൻ സീമ

ചുംബനസമരത്തിനെത്തിയവരെ അക്രമിച്ച ഹനുമാൻ സേനാ പ്രവർത്തകരെ പരിഹസിച്ച് ടി.എൻ സീമ എം.പി. മലയാളം മര്യാദയ്ക്ക് പറയാനറിയാത്തയാൾ ഹനുമാൻ സേനയുടെ പേരിൽ ചാനലിൽ അസംബന്ധം പറയുന്നത് കേട്ടാൽ കുരങ്ങന്മാർക്ക് പോലും അപമാനം തോന്നുമെന്ന് സീമ ഫേസ്ബുക്കിലൂടെ പറഞ്ഞു. ജനാധിപത്യ ബോധവും വിവരവുമില്ലാത്ത ഒരു കൂട്ടം ആളുകൾ ബി.ജെ.പി സർക്കാരിന്റെ തണലിൽ എന്തു തെമ്മാടിത്തവും കാണിക്കാനുള്ള ഹുങ്കുമായി ഇറങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
 | 

ഹനുമാൻ സേനാ പ്രവർത്തകരെക്കാൾ ഭേദം കുരങ്ങൻമാർ: ടിഎൻ സീമ
കൊച്ചി: ചുംബനസമരത്തിനെത്തിയവരെ അക്രമിച്ച ഹനുമാൻ സേനാ പ്രവർത്തകരെ പരിഹസിച്ച് ടി.എൻ സീമ എം.പി. മലയാളം മര്യാദയ്ക്ക് പറയാനറിയാത്തയാൾ ഹനുമാൻ സേനയുടെ പേരിൽ ചാനലിൽ അസംബന്ധം പറയുന്നത് കേട്ടാൽ കുരങ്ങന്മാർക്ക് പോലും അപമാനം തോന്നുമെന്ന് സീമ ഫേസ്ബുക്കിലൂടെ പറഞ്ഞു. ജനാധിപത്യ ബോധവും വിവരവുമില്ലാത്ത ഒരു കൂട്ടം ആളുകൾ ബി.ജെ.പി സർക്കാരിന്റെ തണലിൽ എന്തു തെമ്മാടിത്തവും കാണിക്കാനുള്ള ഹുങ്കുമായി ഇറങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ചുംബന സമരത്തിൽ പങ്കെടുത്ത ദീദി ദാമോദരനടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കേസെടുക്കണമെന്ന് സീമ ആവശ്യപ്പെട്ടു.

ടി.എൻ സീമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ വായിക്കാം.