ഒടുവില്‍ കളിച്ചത് ആമസോണിനോട്; തമിള്‍ റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍നിന്ന് പുറത്ത്

റിലീസ് ചെയ്യുന്ന ദിവസം, അല്ലെങ്കില് റിലീസിന് തൊട്ടു തലേന്ന് പോലും വ്യാജ പതിപ്പ് ഇന്റര്നെറ്റില് നല്കി സിനിമകള്ക്ക് വെല്ലുവിളിയായിരുന്ന തമിഴ് റോക്കേഴ്സ് ഇന്റര്നെറ്റില് നിന്ന് പുറത്ത്.
 | 
ഒടുവില്‍ കളിച്ചത് ആമസോണിനോട്; തമിള്‍ റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍നിന്ന് പുറത്ത്

റിലീസ് ചെയ്യുന്ന ദിവസം, അല്ലെങ്കില്‍ റിലീസിന് തൊട്ടു തലേന്ന് പോലും വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ നല്‍കി സിനിമകള്‍ക്ക് വെല്ലുവിളിയായിരുന്ന തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ നിന്ന് പുറത്ത്. ആമസോണ്‍ ഇന്റര്‍നാഷണല്‍ നല്‍കിയ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍ഡ് നമ്പര്‍ ആണ് തമിള്‍ റോക്കേഴ്‌സിനെ പുറത്താക്കിയിരിക്കുന്നത്. പൈറസി സൈറ്റിനെ സ്ഥിരമായി നീക്കം ചെയ്തിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് ആമസോണ്‍ പ്രൈം റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി, പുത്തന്‍ പുതുകാലൈ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ തമിള്‍ റോക്കേഴ്‌സ് പുറത്തു വിട്ടിരുന്നു. ഇതാണ് സൈറ്റിന് ഇന്റര്‍നെറ്റില്‍ നിന്ന് പുറത്തേക്കുള്ള പാതയൊരുക്കിയത്.

ഈ സിനിമകളുടെ പൈറസിയില്‍ നാലോളം പരാതികള്‍ ആമസോണ്‍ നല്‍കിയെന്നാണ് വിവരം. ഡിജിറ്റല്‍ മില്ലെനിയം കോപ്പിറൈറ്റ് ആക്ട് അനുസരിച്ചാണ് പരാതികള്‍ നല്‍കിയത്. തമിഴ്, മലയാളം സിനിമാ ലോകം പല തവണ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായി തൊട്ടു പിന്നാലെ തിരിച്ചു വരുന്നതായിരുന്നു തമിള്‍ റോക്കേഴ്‌സിന്റെ രീതി.